അനന്തപുരിയുടെ അഭിമാനമേ....
അണയാത്ത ദിവ്യപ്രവാഹമേ.....
നീറും മനസ്സിന്റെ തമസ്സകറ്റാന്‍...
നീവന്നുപിന്നെയുംപൊങ്കാലയായ്...
നിറയുന്നുഎന്നുള്ളില് അമൃതമായ്....
നിന്മടിത്തട്ടിലലിഞ്ഞുചേരാന്......
ഞാനിന്നും കേഴുന്നു ആറ്റുകാലില്‍
നീയറിയാത്തൊരു ജന്മമുണ്ടോ?
നിന്നെ അറിയാത്ത ബന്ധമുണ്ടോ?
നിന്നിലലിയാത്ത പുണ്യമുണ്ടോ?
ഒരുനോക്കുകാണുവാന്‍ കാത്തുനില്പ്പൂ
ഒരായിരംനോമ്പുകള് നോറ്റുനില്പ്പൂ
നിന് കാല്ക്കല് വീണ്ടും നമിച്ചുനില്‍പ്പൂ
അറിവിന്പൊരുളേ,ആത്മാവിന് നിറവേ,
ആറ്റുകാലമ്മേ...എന്‍....പ്രണാമം.......!
ശ്രീദേവിനായര്‍
9 comments:
നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ !
ഈ കവിത എഴുതിയ ചേച്ചിക്ക് പ്രണാമം.
നീറും മനസ്സിന്റെ തമസ്സകറ്റാന്‍...
നീവന്നുപിന്നെയുംപൊങ്കാലയായ്
അറിവിന്പൊരുളേ,ആത്മാവിന് നിറവേ,
ആറ്റുകാലമ്മേ...എന്‍....പ്രണാമം.......!
ആശംസകൾ
:-)
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ!
വളരെ മനോഹരമായിരിക്കുന്നു
ആശംസകള്‍
അങ്കുശമില്ലാത്ത അന്ധവിശ്വാസമേ നിന്നെ....
-ദത്തന്
പ്രിയപ്പെട്ട...
nakkwt,
നന്ദി......
പാറുക്കുട്ടി,
ചേച്ചിയുടെ സ്നേഹം
പകരം തരുന്നു!
നന്ദി...
വരവൂരാന്‍,
നന്ദി...
ബോണ്‍സ്,
നന്ദി..
(ഒന്നും പറയാത്തതില്‍)...
പാവം ഞാന്‍,
സന്തോഷം....
പാവപ്പെട്ടവന്,
വളരെ നന്ദി...
പിന്നെ....
ദത്തന്..?
അങ്കുശ......നിന്നെ
അംഗനയെന്നുവിളിക്കുന്നു
അല്ലേ?
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
ഓരോരുത്തരുടെ ഒരോ വിശ്വാസങ്ങളേ.......
ചിരിവരുന്നു......കരച്ചിലും......
.നെടുവീര്‍പ്പും .......
പ്രാന്തായന്നാ തോന്നുന്നത്
(എനിക്ക്)
Post a Comment