Saturday, March 14, 2009
വെള്ളിയാഴ്ച്ചകള്‍
വെള്ളിയാഴ്ച്ചകള്‍ ,എന്നുമെന്റെജീവിത
ത്തിന്റെ പ്രത്യേക ഭാവങ്ങളായിരുന്നു!
ബാല്യത്തിന്റെ വെള്ളിയാഴ്ച്ചകളെ ഞാന്‍
ഭയപ്പെട്ടിരുന്നു!കാരണം;
ചുമക്കാന്‍ വയ്യാത്ത ഭാരം അവ തന്നിരുന്നു!
പുസ്തകമെന്ന ഭാരം,വിദ്യാലയമെന്ന ഭാരം,
വെള്ളിയാഴ്ച്ചകളിലെ വീട്ടിലേയ്ക്കുള്ള മടക്കം;
രണ്ട്അവധിദിനങ്ങളെ ഭാരപ്പെടുത്തിയിരുന്നു!
പുസ്തകത്താളുകളിലെ എഴുതിയാലും തീരാത്ത
അക്ഷരങ്ങള്‍,കൂട്ടിയാലും കിഴിച്ചാലും തീരാത്ത
അക്കങ്ങള്‍,പിന്നെകൈവിരലുകളെ തകര്‍ക്കുന്ന
ഗൃഹപാഠങ്ങള്‍!
അന്നത്തെ വെള്ളിയാഴ്ച്ചകളെന്നെ ഉപേക്ഷിച്ചു
പോയീ,
പക്ഷേ,ഓര്‍മ്മകളവയെ ഇന്നും ഓര്‍ത്തെടുക്കുന്നു!
അവയ്ക്ക് മരണമില്ല,ജനനവും!
കൌമാരത്തിന്റെ വെള്ളിയാഴ്ച്ചകളെ;
ഞാന്‍ പ്രണയിച്ചുതുടങ്ങിയതന്നായിരുന്നു!
എന്നാല്‍ മായപോലെഅവയെന്നെയെന്നും
ഒളിഞ്ഞിരുന്ന് കളിപ്പിച്ചിരുന്നു,കൂട്ടുവന്നിരുന്നു,
പട്ടുപാവാടചുറ്റിയപാവാടക്കാരിയാക്കിയിരുന്നു!
ആരെയും പേടിയ്ക്കാത്ത,കൂസലില്ലാത്ത,
കുസൃതികളായിരുന്നു അവയെല്ലാം!
കാട്ടരുവിയുടെ പ്രസരിപ്പും,മാന്‍പേടയുടെ
മട്ടും,തെന്നലിന്റെ സുഖവും അവയ്ക്കുണ്ടാ
യിരുന്നു!
അവ.മധുര സ്വപ്നങ്ങളായിരുന്നു....
നടക്കാനറിയാത്ത പ്രായം അതായിരുന്നോ?
പാദസരം കിലുങ്ങുന്ന രാവും പകലും...
അറിവുകളില്പാല്പുഞ്ചിരി;
എന്തുംകാണാനും,കണ്ടവയെനോക്കാനും,
നോക്കിയവയെ നേടാനും,നേടിയവയെ,
കൈക്കുമ്പിളിലൊതുക്കാനും,മോഹിച്ചകാലം!
മിന്നാമിനുങ്ങിനെ പ്രണയിച്ചകാലം,
കൊതുമ്പുവള്ളത്തില്‍ തുഴഞ്ഞകാലം,
കാണാത്ത നിധികളെ കാണാന്‍ ശ്രമിച്ചകാലം,
പുഞ്ചിരിയ്ക്കുപിന്നാലെ,മനസ്സുടക്കിനിന്നകാലം,
കണ്ണാടിയില്‍ നോക്കിനിന്നകാലം..
കുശലം പറഞ്ഞകാലം.....
കൌമാരവും,കാമുകനും തര്ക്കിച്ചകാലം...
രണ്ടുമൊന്നാണെന്ന് തിരിച്ചറിഞ്ഞകാലം...
എല്ലാമോര്ക്കുന്നകാലം,മറക്കാത്തകാലം
മധുരകാലം..ആവെള്ളിയാഴ്ച്ചകളുടെകാലം.....
യൌവ്വനത്തിന്റെ വെള്ളിയാഴ്ച്ചകള്‍;
വിരഹത്തിന്റെ വെള്ളിയാഴ്ച്ചകളായിരുന്നു!
കുറിതൊട്ട വൃതങ്ങളുടേതായിരുന്നു....
സന്ധ്യാനാമങ്ങളുടേതായിരുന്നു.....
തുളസിക്കതിര്‍ചൂടിയ മനോഹരിയുമായിരുന്നു!
എന്നാല്‍ അവയെല്ലാം;
പിന്നെ ആകാംക്ഷയുടേതായിരുന്നു...
കാത്തിരിപ്പിന്റേതായിരുന്നു....
കാമുകീഭാവത്തിന്റേതായിരുന്നു...
അലയാഴികള്ക്കപ്പുറത്തേയ്ക്ക്....
അകലങ്ങളിലെ പുതുമണവാളനെ,
ത്തേടിമാത്രമുണരുന്നവെള്ളിയാഴ്ച്ചകളായിരുന്നു!
ആശയുടേയും,നിരാശയുടേയും
വെള്ളിയാഴ്ച്ചകള്‍.....
മോഹങ്ങളുടേയും,ഭംഗങ്ങളുടേയും
വെള്ളിയാഴ്ച്ചകള്‍....
ഹൃദയരഹസ്യങ്ങളുടേതുമാത്രമായ
വെള്ളിയാഴ്ച്ചകള്‍....
പിണക്കങ്ങളുടേയും,ഇണക്കങ്ങളുടേയും
വെള്ളിയാഴ്ച്ചകള്‍......
പ്രിയങ്ങളുടെയും,പരിഭവങ്ങളുടെയും
വെള്ളിയാഴ്ച്ചകള്‍.....
പിന്നെ?
അമര്‍ത്തപ്പെട്ട വികാരങ്ങളുടേയും
നൊമ്പരങ്ങളുടേയും,
വെള്ളിയാഴ്ച്ചകള്‍......!
അകലങ്ങളിലെ,ആത്മനൊമ്പരങ്ങള്‍;
അടുത്ത ചുംബനങ്ങളാകുന്ന
വെള്ളിയാഴ്ച്ചകള്‍!
ആവെള്ളിയാഴ്ച്ചകളെല്ലാം ഇന്നുമെന്നെ
ഉണര്‍ത്തുമ്പോള്‍?
കസവിന്റെ സെറ്റ് മുണ്ടില്‍;
ഞാന്‍ ബാല്യകൌമാരയൌവ്വന സന്ധ്യകളെ;
ഒരേകാലത്തിന്റെ സമാന്തര രേഖകളില്‍
തന്നെ നിര്‍ത്തി വീണ്ടും,വീണ്ടും നോക്കുന്നു!
സ്വയം എന്നെയും!
പിന്നെ,പുഞ്ചിരിക്കുന്നു...
എന്നോടുതന്നെചോദിക്കുന്നു?
ഇനി ഏതുവെള്ളിയാഴ്ച്ചയെയാണ്
ഞാന്‍ കാത്തിരിക്കേണ്ടത്?
ശ്രീദേവിനായര്‍.
Subscribe to:
Post Comments (Atom)
4 comments:
ഞാന്‍ പണ്ട് ദുബായിലായിരുന്നപ്പോള്‍ വെള്ളിയാഴ്ചകളെ വരവേറ്റിരുന്നു. കള്ള് കുടിക്കാനും, കറങ്ങാനും, ഉറങ്ങാനും....
നാട്ടില്‍ വന്നപ്പോള്‍ പാവം വെള്ളിയാഴ്ച...... മയ്യത്തായി.............
ജെ.പി സര്,
എല്ലാം തോന്നലുകള്‍!
നന്ദി...
ശ്രീദേവിനായര്‍
നല്ലോരു കവിത!!
കൂടുതല്‍ ചുമതല ഏല്ക്കാന്
ഒരു വെള്ളിയാഴച കൂടീ ഇത് വരുന്നു ...
മാണിക്യം,
സന്തോഷം,
അഭിപ്രായത്തിന്..
ശ്രീദേവിനായര്‍
Post a Comment