ഉണര്‍വ്വിന്റെ നിമിഷങ്ങളോരോന്നും
സ്മരണയെതൊട്ടുണര്ത്തുന്ന, പ്രകൃതിയുടെ
ഉറക്കച്ചടവിന്റെ ശബ്ദങ്ങളായിരുന്നു!
വികാരത്തിന്റെ മൂടുപടമണിഞ്ഞ
ധ്വനികളായിരുന്നു!
പാതിമയക്കത്തിന്റെ സുഷുപ്തിയില്‍,
പരിഭവം കേള്‍ക്കാന്‍ പഴുതുകള്‍
തേടുന്ന പ്രകൃതിയുടെപാരവശ്യം;
പരിരംഭണങ്ങളാല്‍ പാതിമറഞ്ഞ
നിമിഷങ്ങളായിമാറുകയായിരുന്നു!
പലവട്ടം കോരിത്തരിപ്പിച്ചസുന്ദരമായ
നിമിഷങ്ങള്‍;
പതിരില്ലാതെ,പലപ്പോഴും,പാതിവഴിയില്‍
തിരിഞ്ഞുനോക്കുന്ന പരിഭ്രമങ്ങളായിരുന്നു!
മാറ്റമില്ലാത്ത നിന്റെസ്നേഹം,
മാറ്റുരയ്ക്കാന്‍ മനസ്സുവരാതെ,
മറ്റെങ്ങോനോക്കിനില്ക്കുന്ന
ആ നിമിഷം;
പ്രകൃതിയും,പ്രപഞ്ചവും എന്നെ
മാത്രം നോക്കിനില്ക്കുന്നു!
എന്തിനാണെന്നറിയാതെ?
4 comments:
ഒരു നിമിഷം കൂടി...
കൊള്ളാം ചേച്ചി...
കലക്കി ചേച്ചി ..........നല്ല ഒന്നാന്തരം വരികള്‍ .....അഭിനന്ദനങ്ങള്‍
ചില നിമിഷങ്ങള്‍ നമുക്ക് വര്നിക്കനകില്ല ..
വളരെ ശെരിയാണ് ...
“പാതി മയക്കത്തിന്റെ സുഷുപ്തി”.....ഒരു ഭംങ്ങി കുറവ് തോന്നുന്നു.......
Post a Comment