ചിന്തകള്‍ക്ക്,ശരവേഗമുണ്ടായിരുന്നു!
മൂര്‍ച്ചയുണ്ടായിരുന്നു,
ലക്ഷ്യമുണ്ടായിരുന്നില്ല;
മോഹങ്ങള്‍ക്ക്,പ്രേമം ഉണ്ടായിരുന്നു!
നോവുകളുണ്ടായിരുന്നു;
ലക്ഷ്യമുണ്ടായിരുന്നു,
എന്നാല്‍ ,ചിന്തയുണ്ടായിരുന്നില്ല;
പ്രണയത്തിന് തുടക്കവും ഒടുക്കവുമില്ലായിരുന്നു!
എന്നാല്‍ വീഥികള്‍ വിജനവും,
ദുര്‍ഘടവുമായിരുന്നു;
പക്ഷേ,
ജീവിതത്തിന്,ഇവയൊന്നും
പ്രശ്നമായിരുന്നില്ല!എന്നാല്‍,
മുന്നോട്ടുള്ള ഓരോ കുതിപ്പും;
നെടുവീര്‍പ്പുകളുടേയും,
ആകാംക്ഷയുടേയും,
സമ്മിശ്രമായ സങ്കോചങ്ങളായിരുന്നു!
പ്രകോപനങ്ങളുമായിരുന്നു!
ശ്രീദേവിനായര്‍
4 comments:
നല്ല ചിന്തകള്‍... വരികള്‍ ഇഷ്ടമായി ചേച്ചി...
യാഥാര്‍ത്ഥ്യം നിറഞ്ഞ ചിന്താപരമായ അവിഷ്കാരം മനോഹരം എഴുത്ത്
അഭിവാദ്യങ്ങള്‍
"എന്നാല്‍ " എടുത്തെടുത്ത് വേണോന്നൊരു സംശയം.
ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത് കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.
തേങ്ങലുകളുയരുന്ന മനസ്സുകള്‍ക്ക് ആശ്വാസം പകരുന്ന ചിന്തകള്‍ നന്നായി.
Post a Comment