Sunday, March 22, 2009

യാഗാശ്വം

പറയാന്‍ മറന്ന കാര്യങ്ങള്‍,
പകരാന്‍ മടിച്ച വികാരങ്ങള്‍,
പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,
പതിവായീപലവട്ടമെന്നെപരവശയാക്കീ....!

അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ച
അഭിലാഷങ്ങള്‍,
അണയാതെ,അകലാതെ എന്നെ
അറിയുമ്പോള്‍,
പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍
പരിഭ്രമിയ്ക്കുന്നു!

ചെറുപ്പത്തിന്റെചുറുചുറുപ്പ്നഷ്ടപ്പെട്ട,
പ്രണയം കത്തിയമര്‍ന്ന,
ബന്ധങ്ങള്‍ ചിതലരിച്ച,
മജ്ജയും മാംസവും വിറങ്ങലിച്ച,
ഇന്നലെയുടെ രോമാഞ്ചമൊക്കെ
ഇന്നെന്റെ സ്വന്തമോ?പ്രണയമോ?

വിടര്‍ന്ന കണ്ണുകളില്‍ വിടരാത്ത
സങ്കല്പവും,
വിരിയാത്തചുണ്ടില്‍ വിരിഞ്ഞ
മന്ദഹാസവും,
അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെ
അലസമായ ആ,നടപ്പും,
എന്നുമെന്നെ പിന്തുടര്‍ന്നിരുന്ന ആ
സ്നേഹവായ്പും,പ്രതീക്ഷയും,
ഇന്നും ഞാന്‍ തിരിച്ചറിയുന്നു!

എന്നാല്‍,
നീ അശക്തനാണ്....
എന്നെ ചുബിക്കുവാന്‍,
എന്നെ സ്പര്‍ശിക്കുവാന്‍,
നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,
ഞാന്‍ കാണുന്നു!

അല്ലയോ,യാഗാശ്വമേ;
ഈയാഗ ഭൂമിയില്‍,
ഈശ്മ്ശാനഭൂമിയില്‍;
നീ,....നിന്റെ ഭാരമിറക്കിവയ്ക്കുക!

ഇനിയെങ്കിലും പഞ്ചഭൂതങ്ങളും
അലിഞ്ഞുചേരട്ടെ,ഈഭൂമിയില്‍,
വീണ്ടുംജനിയ്ക്കാം പുതിയൊരുജന്മമായീ..!


ശ്രീദേവിനായര്‍.







10 comments:

പകല്‍കിനാവന്‍ | daYdreaMer said...

അല്ലയോ,യാഗാശ്വമേ...

Kunjipenne - കുഞ്ഞിപെണ്ണ് said...

വിടരാത്ത സങ്കലവും - മനസ്സിലായില്ല.

Unknown said...

ഇനിയെങ്കിലും പഞ്ചഭൂതങ്ങളും
അലിഞ്ഞുചേരട്ടെ,ഈഭൂമിയില്‍,
വീണ്ടുംജനിയ്ക്കാം പുതിയൊരുജന്മമായീ..!


അങ്ങനെ എത്ര ജന്മങ്ങൾ

the man to walk with said...

വീണ്ടുംജനിയ്ക്കാം ..
:)

ശ്രീഇടമൺ said...

ഇനിയെങ്കിലും പഞ്ചഭൂതങ്ങളും
അലിഞ്ഞുചേരട്ടെ,ഈഭൂമിയില്‍,
വീണ്ടുംജനിയ്ക്കാം പുതിയൊരുജന്മമായീ..!

നന്നായിട്ടുണ്ട്...*

ജെ പി വെട്ടിയാട്ടില്‍ said...

വളരെ നന്നായിരിക്കുന്നു.

ആശംസകള്‍

please record your presence
and join
http://trichurblogclub.blogspot.com/

AnaamikA said...

nannayittundu....

രാജീവ്‌ .എ . കുറുപ്പ് said...

എന്നാല്‍,
നീ അശക്തനാണ്....
എന്നെ ചുബിക്കുവാന്‍,
എന്നെ സ്പര്‍ശിക്കുവാന്‍,
നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,
ഞാന്‍ കാണുന്നു!

ചേച്ചി നന്നായിരിക്കുന്നു, തുടരുക.

പ്രസാദ് said...

“പറയാൻ മറന്ന കാര്യങ്ങളും
പകരാൻ മടിച്ച വികാരങ്ങളും”

ഒരു നഷ്ട ബോധം.,നന്നായിരിക്കുന്നു...

SreeDeviNair.ശ്രീരാഗം said...

ഷിജു,
കുഞ്ഞിപ്പെണ്ണ്,
അനൂപ്,
The man to walk with,
ശ്രീ ഇടമണ്‍,
ജെ.പി,
vaayaadi,
കുറുപ്പ്,
പ്രസാദ്....

എല്ലാപേര്‍ക്കും
നന്ദി...

സ്നേഹത്തോടെ,
ശ്രീദേവിനായര്‍