കുരുക്കുത്തിമുല്ലേ,കുടമുല്ലേ....,
മനസ്സിന്റെ മുല്ലേ,സുഖമല്ലേ...?
മധുമാസരാവിന്‍,മനമല്ലേ....,
നീ,വിടരുന്നതെപ്പോള് പറയില്ലേ?
വിഷുപ്പക്ഷി,രാവില്‍ തപസ്സല്ലേ?
വിഫലമായ് വീണ്ടും തേങ്ങില്ലേ?
വിഷാദം വിരല്ചൂണ്ടിനില്ക്കില്ലേ?
വിതുമ്പലായ് മോഹങ്ങള്‍ തീരില്ലേ?
വിരഹത്തിന് നോവുകള്‍ മാറില്ലേ?
വിമലമായ് ഭാവങ്ങള്‍ വിടരില്ലേ?
വിഷുക്കൊന്നപ്പൂവുപോല് ചിരിക്കില്ലേ?
വീണ്ടും സ്മരണകള്‍ ഉണരില്ലേ?
ശ്രീദേവിനായര്‍
8 comments:
വീണ്ടും സ്മരണകള്‍ ഉണരില്ലേ?
സ്മരണകൾക്ക് ഉണരാതിരിക്കാനാവുമോ ചേച്ചീ
സ്മരണകൾ വീണ്ടും കവിതയായി ഒഴുകട്ടെ.
നല്ല വരികള്‍ ചേച്ചി...
"സുഖമല്ലേ?"...
:)
വിതുമ്പലായ് മോഹങ്ങള്‍ തീരില്ലേ
മനോഹരം
"വിരഹത്തിന് നോവുകള്‍ മാറില്ലേ?
വിമലമായ് ഭാവങ്ങള്‍ വിടരില്ലേ?
വിഷുക്കൊന്നപ്പൂവുപോല് ചിരിക്കില്ലേ?
വീണ്ടും സ്മരണകള്‍ ഉണരില്ലേ?"
നന്നായിട്ടുണ്ട് കേട്ടോ...
(Plzz remove this word verification...)
പാറുക്കുട്ടി,
വളരെ നന്ദി...
സ്വന്തം,
ചേച്ചി..
ഷിജു,
സന്തോഷം...
സുഖമാണ്!
ചേച്ചി...
വരവൂരാന്‍,
നന്ദി...
ആര്യന്,
നന്ദി....
നല്ല കവിത ചേച്ചി .
ചേച്ചിക്ക് സുഖമല്ലേ ?
ഇഷ്ടായി, ഈണത്തില്‍ മൂളാവുന്ന ഈ വരികള്‍. :)
കാപ്പിലാന്,
വളരെ സന്തോഷം...
നന്ദി....
എനിയ്ക്ക് സുഖമാണ്!
ചേച്ചി....
നജീം,
ഇഷ്ടമായെങ്കില്‍
മൂളിനോക്കു...
ശ്രീദേവി.
Post a Comment