Tuesday, March 31, 2009

അഗ്നി



അഗ്നിയുടെ ജ്വാലയില്‍,സത്യത്തില്‍,
ഉള്ളുനീറിതപിക്കാന്‍ ഒരുങ്ങിനിന്ന
എന്റെ ശരീരം, എന്നെകാമിച്ചിരുന്ന
കാഞ്ഞിരത്തിന്റെകള്ളക്കണ്ണുനീരിനുമുന്നില്‍ ,
എരിഞ്ഞടങ്ങാന്‍ ഒരുക്കമായിരുന്നില്ല!


അഗ്നിയുടെ പവിത്രതയില്‍,
ചന്ദനമുട്ടിയുടെ സ്നേഹം ഞാന്‍
തിരിച്ചറിഞ്ഞതു,അവന്റെകണ്ണുനീരിന്റെ
തെളിഞ്ഞ സത്യത്തിലായിരുന്നു.
പ്രണയത്തിന്റെ മൌനഭാഷകളിലായിരുന്നു!


ഉണങ്ങിയ വിറകുകൊള്ളികള്‍ക്ക്
എന്റെ സ്നേഹമയമായ ശരീരം
ഒരുതീപ്പൊരിക്കായിക്കേഴുന്നത് മനസ്സി
ലാക്കാന്‍ കഴിവില്ലായിരുന്നു!




തീവ്രമായ അനുരാഗം മനസ്സില്‍
സൂക്ഷിച്ചിരുന്ന എന്റെ പ്രിയചന്ദനമരം
എന്നെവെണ്ണീറാക്കാന്‍ കഴിയാതെ
കരയുന്നതു ഞാനറിയുന്നു..



ഒരിക്കലും തിരിച്ചറിയാതിരുന്ന അവന്റെ,
മാറില്‍ ചേര്‍ന്ന് ഭസ്മമാകാന്‍ ഇപ്പോള്‍
ഞാന്‍ കൊതിക്കുന്നു. അവനതിനു
കഴിയില്ലെന്നപൂര്‍ണ്ണ അറിവോടെ തന്നെ!




ശ്രീദേവിനായര്‍

5 comments:

Anonymous said...

ആദ്യമാണ്‌ ഇവിടൊക്കെ.ചേച്ചിയുടെ കവിത ഇഷ്ടമായി.നന്ദി

പാവപ്പെട്ടവൻ said...

എന്റെ ശരീരം, എന്നെകാമിച്ചിരുന്ന
കാഞ്ഞിരത്തിന്റെ കള്ള ക്കണ്ണുനീരിനുമുന്നില്‍
നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ ആശംസകള്‍

കാദംബരി said...

തീവ്രമായ അനുരാഗം മനസ്സില്‍
സൂക്ഷിച്ചിരുന്ന എന്റെ പ്രിയചന്ദനമരം
എന്നെവെണ്ണീറാക്കാന്‍ കഴിയാതെ
കരയുന്നതു ഞാനറിയുന്നു..
വിശുദ്ധ പ്രണയത്തിന്റെ വരികള്‍

the man to walk with said...

ishtaayi ..valare ishtaayi..

കെ.കെ.എസ് said...

കവിത നന്നായിരിക്കുന്നു.