Wednesday, October 24, 2012

അക്ഷരം



അക്ഷരമാലകള്‍ ആയിരം മാല്യങ്ങള്‍
അക്ഷമയാലെന്‍ മനം കവര്‍ന്നു.
അറിവിന്റെ ലോകത്തിലാദ്യമായ് ഞാനന്നു
അറിയാതെ കാല്‍ ചവിട്ടി നിന്നു.

അറിയാതെയാകിലും അറിവിന്റെ തേന്‍ കനി
അവകാശമായിയെന്‍ കരം കവര്‍ന്നു,
അണയാതെയെന്നുമാമഗ്നിനക്ഷത്രത്തെ, ഞാന്‍
ആത്മാവില്‍ കാത്തുവയ്ക്കുന്നുമന്നുമിന്നും!




ശ്രീദേവിനായര്‍

2 comments:

വീകെ said...

കൊള്ളാം.. നല്ല കവിത..
ഒരു നാലു വരികൾ കൂടി എഴുതാമയിരുന്നു...
ആശംസകൾ...

SreeDeviNair.ശ്രീരാഗം said...

പ്രീയപ്പെട്ട വി.കെ,

16 വരികള്‍ ഉള്ള ഒരു കവിതയായിരുന്നു അത്
ഞാന്‍ കുറച്ചു മാത്രം പോസ്റ്റ് ചെയ്തതാണ്.
പിന്നീട് ബാക്കിയും പോസ്റ്റുചെയ്യാം.
അഭിപ്രായത്തിനു നന്ദി

സസ്നേഹം,
ശ്രീദേവിനായര്‍