Thursday, January 24, 2013

മിടുക്കി




ചില്ല അലമാരിയിലെ പുസ്തകകൂട്ടിലിരുന്ന്
ഒരു ചങ്ങാതി പറഞ്ഞു;

ഞാന്‍  മിടുക്കിയാണ്!
അകം പൊള്ളയെങ്കിലും
പുറം മോടിയിലാണ്!

എന്റെ ഉടമ
സുന്ദരിയും മദാലസയുമാണ്!
എന്നെ ഒരുക്കിയവള്‍
ഉറക്കമെന്തെന്ന് അറിയാത്തവള്‍  !

ചിരിക്കാന്‍ പറഞ്ഞുതന്നവള്‍
സൌഹൃദത്തിന്റെ  വിലയറിയാത്തവള്‍  !

ആ ചങ്ങാതിയെ നോവിക്കാതെ
 ചില്ലലമാരിയില്‍ ത്തന്നെ വച്ചു
ഞാന്‍  തിരിഞ്ഞുനടന്നു!


ശ്രീദേവിനായര്‍               

6 comments:

ajith said...

അകം പൊള്ളയെങ്കിലും
പുറം മോടിയിലാണ്!

ശ്രീ said...

പുറം മോടിയില്‍ ആണ് കാര്യമെന്ന് കരുതുന്ന ആരെങ്കിലും അന്വേഷിച്ച് വരാതിരിയ്ക്കില്ല

SreeDeviNair.ശ്രീരാഗം said...

ajith,
നന്ദി...

SreeDeviNair.ശ്രീരാഗം said...

ശ്രീ,
വീണ്ടും കണ്ടതില്‍ സന്തോഷം

വീകെ said...

അല്ലെങ്കിലും അതിൽ നിന്ന് ഒന്നും കിട്ടാനില്ലല്ലൊ...!?
അതവിടെത്തന്നെ ഇരിക്കട്ടെ....!1

SreeDeviNair.ശ്രീരാഗം said...

വീ.കെ,
കണ്ടതില്‍ സന്തോഷമുണ്ട്...
നന്ദി