കവിത
-------------------
അറിയാതെ അറിയാതെ ,
അരികിലെത്തീ ....
അമലേ നിന്നെ ഞാൻ പദങ്ങളാക്കീ ..
അഴകോലും അളകങ്ങൾ തഴുകിമെല്ലേ ,
നിന്റെ മിഴിയോലും പ്രണയത്തെ നോക്കി നിന്നൂ ....
ആവാഹനം കൊണ്ടു കീഴടക്കീ ,
നിന്നെ ആസ്വദിച്ചാനന്ദ മാനയിച്ചു ,,
അഴകേ നിന്നെ ഞാൻ വരികളാക്കീ
പിന്നെ സ്നേഹത്തിൻ രൂപത്തിൽ
കവിതയാക്കീ ..
പ്രണയാഗ്നിയായ് നിന്നിൽ പടർന്നുയർന്നു ,
നിന്നിലനുരാഗ ലയനമായ് മാറിനിന്നു...
ഒരു കാലമോമലേ പിരിയുകില്ലാ
നിന്റെ ലയനങ്ങളിൽ ഞാൻ അലിഞ്ഞുചേരാം ....
രതി സുഖസാരേ പാടി നില്ക്കാം ,
മന്മഥ കേളീ ശലഭമാകാം ....
നിമ്നോന്നതങ്ങളിൽ അഗ്നിയാകാം....
പുതിയൊരു ജന്മത്തിൻ സാക്ഷിയാകാം .....!
ശ്രീദേവിനായർ
5 comments:
കവിത കൊള്ളാം. രാമനാമ കവിതയും വായിച്ചു. നന്നായി എഴുതിയിരിക്കുന്നു.
ശുഭാശംസകൾ......
കവിത കൊള്ളാം. രാമനാമ കവിതയും വായിച്ചു. നന്നായി എഴുതിയിരിക്കുന്നു.
ശുഭാശംസകൾ......
ആശംസകള്‍
Dear സൌഗന്ധികം thanks for comments.....
Dear AJITH thanks
Post a Comment