ശ്രീരാഗം ( ഗാനം )
------------
പ്രണയ രാഗ സുമങ്ങളിൽ ,
ഒരു സുഭഗ സുന്ദരി സുഷമ നീ ....
സുര നയനം സുകൃതമാക്കും .
സുരഭിലം ഒരു മലരു പോൽ .....!
നി ന്നിൽ നിന്ന് ജനിച്ചിടുന്നു
സ്നേഹമെന്ന വികാരവും
നി ന്നിലൂടെ വളര്ന്നിടുന്നു
പ്രണയ സുന്ദരമോഹനം .....!
ഹൃദയ രാഗം പാടി നിൽക്കും
മൃ ദുല ഭാവന സുന്ദരീ ....നി ന്നിലൂടെ
വളരുന്നു പ്രണയവും വിരഹവും !
പ്രണയ ഭാരം, മലർ നിന്നിൽ
പ്രേമ സർവ്വ സമർപ്പണം....
സുന്ദരീ നറു മലരുനീ നിഷ്ക്കളങ്ക മോഹിനി
നി ന്നിലൂടെ കടന്നുപോകും
വസന്തവും ശിശിര കാല സമസ്തവും !
ശ്രീദേവിനായർ
3 comments:
നന്നായി
ആശംസകള്‍
ഒരു മലരു പോൽ സുരഭിലം. ....
Aasamsakal
പ്രണയഭരിതമായ വരികൾ. നന്നായി എഴുതിയിരിക്കുന്നു.
ശുഭാശംസകൾ.......
Post a Comment