ത്യാഗം
----------
പരിശുദ്ധ മാതാവിൻ പവിത്രമാം ജീവന്റെ .
പുണ്യഫലം നീ ശ്രീ യേശുനാഥാ .....
മര്‍ത്യന്റെ അറിവിൻ നിറവിനായ് പ്രാർത്ഥിച്ച
പുണ്യഫലോദയം നിൻ ഹൃദയം ......!
ജാതിമതങ്ങൾക്കതീതമായ് മർത്യന്റെ
മാനവ നന്മയിൽ നീ വസിച്ചു ..
ജന്മത്തിൻ ഉദ്ദേശപൂർത്തിയായ് ജീവിതം ..
ത്യാഗമായ് നീ വീണ്ടും വിടപറ ഞ്ഞു !
നിസ്വാര്‍ത്ഥ സ്നേഹത്തിൽ ജീവനെ ദർശിച്ച
ദാർശനികൻ നീ ..ശ്രീ യേശുനാഥാ
ജന്മജന്മാന്തര പുണ്യരുപം ..നീ
മർത്യന്റെ ഉള്ളിലെ സ്നേഹരൂപം ...!
പാപിയെ കല്ലെറിഞ്ഞീടുവാനായുന്ന,
പാപത്തിൻ പൗരജനങ്ങളെയും ,
പാപത്തിൻ നേരറിയാത്തൊരു നേരിനെ
നേരറിവാക്കിയ നേർവഴി നീ ......എന്നും
പരിശുദ്ധനായി നീ ശ്രീ യേശുനാഥാ
ശ്രീദേവിനായർ
----------
പരിശുദ്ധ മാതാവിൻ പവിത്രമാം ജീവന്റെ .
പുണ്യഫലം നീ ശ്രീ യേശുനാഥാ .....
മര്‍ത്യന്റെ അറിവിൻ നിറവിനായ് പ്രാർത്ഥിച്ച
പുണ്യഫലോദയം നിൻ ഹൃദയം ......!
ജാതിമതങ്ങൾക്കതീതമായ് മർത്യന്റെ
മാനവ നന്മയിൽ നീ വസിച്ചു ..
ജന്മത്തിൻ ഉദ്ദേശപൂർത്തിയായ് ജീവിതം ..
ത്യാഗമായ് നീ വീണ്ടും വിടപറ ഞ്ഞു !
നിസ്വാര്‍ത്ഥ സ്നേഹത്തിൽ ജീവനെ ദർശിച്ച
ദാർശനികൻ നീ ..ശ്രീ യേശുനാഥാ
ജന്മജന്മാന്തര പുണ്യരുപം ..നീ
മർത്യന്റെ ഉള്ളിലെ സ്നേഹരൂപം ...!
പാപിയെ കല്ലെറിഞ്ഞീടുവാനായുന്ന,
പാപത്തിൻ പൗരജനങ്ങളെയും ,
പാപത്തിൻ നേരറിയാത്തൊരു നേരിനെ
നേരറിവാക്കിയ നേർവഴി നീ ......എന്നും
പരിശുദ്ധനായി നീ ശ്രീ യേശുനാഥാ
ശ്രീദേവിനായർ
1 comment:
മനുഷ്യപുത്രൻ
Post a Comment