വ്യാമോഹം
-----------------
വിഷാദഗാനങ്ങൾ വ്യാമോഹമായി .
വിമൂകസ്വപ്ന ങ്ങൾ മോഹങ്ങളായി.....
എന്നോ മറന്നൊരു മായാവസന്തങ്ങൾ
പൂക്കൂടചൂടി പ്രദക്ഷിണം വച്ചു ...!
തളിരിനെ ക്കാത്തൊരു ചിത്രശലഭത്തിൻ ,
ചിറകിൽ ഞാനൊരു ചിത്രം വരച്ചു ...
പലഭാവചിത്രങ്ങൾ ചിരിതൂകി നിന്നു ,ഞാൻ
പലവട്ടം നോക്കി അതിലൊന്നായ് മാറി !
ഏകാന്ത സ്വപ്നവിഹായസ്സിലായി ..
സ്വയംമെനഞ്ഞെടുത്തൊരു ശില്പമായ് മാറി ..
അകലെയകലെയാ യ് ആരെയോകാ ത്തൊരു
അകലങ്ങളിൽ ഒരു നോട്ടമായ് നിന്നു !
ശ്രീദേവിനായർ
-----------------
വിഷാദഗാനങ്ങൾ വ്യാമോഹമായി .
വിമൂകസ്വപ്ന ങ്ങൾ മോഹങ്ങളായി.....
എന്നോ മറന്നൊരു മായാവസന്തങ്ങൾ
പൂക്കൂടചൂടി പ്രദക്ഷിണം വച്ചു ...!
തളിരിനെ ക്കാത്തൊരു ചിത്രശലഭത്തിൻ ,
ചിറകിൽ ഞാനൊരു ചിത്രം വരച്ചു ...
പലഭാവചിത്രങ്ങൾ ചിരിതൂകി നിന്നു ,ഞാൻ
പലവട്ടം നോക്കി അതിലൊന്നായ് മാറി !
ഏകാന്ത സ്വപ്നവിഹായസ്സിലായി ..
സ്വയംമെനഞ്ഞെടുത്തൊരു ശില്പമായ് മാറി ..
അകലെയകലെയാ യ് ആരെയോകാ ത്തൊരു
അകലങ്ങളിൽ ഒരു നോട്ടമായ് നിന്നു !
ശ്രീദേവിനായർ
1 comment:
കൊള്ളാം
ആശംസകൾ
Post a Comment