നിശീഥിനി ( ഗാനം )
-----------------
നിഴൽ വീശിവന്ന ഇളംകാറ്റു ചോദിച്ചു ,
നിലാവിനോടെന്തേ പിണക്കംനിനക്ക്
നിലാവിനോടെന്നും പിണക്കം ...?
ഇടം കണ്ണിറുക്കി ചിരിച്ചു ഞാൻ ചൊല്ലീ...
ഇല്ലില്ലെനിക്കില്ല പിണക്കം ..
ഇഷ്ടം എന്നുമിഷ്ടം ...അവളോടെന്നുമിഷ്ടം....!
കാണാനഴകുള്ള സുന്ദരി യാണവൾ ..
പരിഹസിക്കാനും മിടുക്കീ ....
സുന്ദരിയാണവൾ ഇന്ദുവിൻ കാമുകി
കാമുക വൃന്ദത്തിൻകേന്ദ്ര ബിന്ദു .......!
സുന്ദരിയല്ല ഞാൻ തെല്ലഴകില്ലെനിക്കെങ്കിലും
രാക്കിളി പാട്ടിന്റെ ഈണങ്ങൾ മൂളുന്ന ഇരുളിന്റെ
ഇഷ്ടതോഴി ഞാൻ .....നിശീഥിനി ,,,
ഒരേകാന്ത കൂട്ടുകാരി ...
പ്രണയ വസന്തങ്ങൾ എന്നിലേക്കായുന്നു .
എന്നെ കാത്തു നിൽപ്പൂ ...
മയങ്ങാൻ ,ലയിക്കാൻ ..മെയ് ചേർത്തുറങ്ങാൻ..
എന്നെ പ്പുണർന്നു നില്ക്കാൻ !
സുന്ദര സൂനങ്ങൾ വിടരാൻ കൊതിക്കുന്ന
സുന്ദര നിമിഷം ഞാൻ ..
പുകമറ സൃഷ്ടിച്ച് ഭൂമി തൻ മായയിൽ ഞാൻനിന്നെ
അറിയുന്നു ..നിശീഥിനി .......ഞാൻ
ഇരുളിൽ ലയിക്കുന്നു ..,,,,,!
ശ്രീദേവിനായർ
-----------------
നിഴൽ വീശിവന്ന ഇളംകാറ്റു ചോദിച്ചു ,
നിലാവിനോടെന്തേ പിണക്കംനിനക്ക്
നിലാവിനോടെന്നും പിണക്കം ...?
ഇടം കണ്ണിറുക്കി ചിരിച്ചു ഞാൻ ചൊല്ലീ...
ഇല്ലില്ലെനിക്കില്ല പിണക്കം ..
ഇഷ്ടം എന്നുമിഷ്ടം ...അവളോടെന്നുമിഷ്ടം....!
കാണാനഴകുള്ള സുന്ദരി യാണവൾ ..
പരിഹസിക്കാനും മിടുക്കീ ....
സുന്ദരിയാണവൾ ഇന്ദുവിൻ കാമുകി
കാമുക വൃന്ദത്തിൻകേന്ദ്ര ബിന്ദു .......!
സുന്ദരിയല്ല ഞാൻ തെല്ലഴകില്ലെനിക്കെങ്കിലും
രാക്കിളി പാട്ടിന്റെ ഈണങ്ങൾ മൂളുന്ന ഇരുളിന്റെ
ഇഷ്ടതോഴി ഞാൻ .....നിശീഥിനി ,,,
ഒരേകാന്ത കൂട്ടുകാരി ...
പ്രണയ വസന്തങ്ങൾ എന്നിലേക്കായുന്നു .
എന്നെ കാത്തു നിൽപ്പൂ ...
മയങ്ങാൻ ,ലയിക്കാൻ ..മെയ് ചേർത്തുറങ്ങാൻ..
എന്നെ പ്പുണർന്നു നില്ക്കാൻ !
സുന്ദര സൂനങ്ങൾ വിടരാൻ കൊതിക്കുന്ന
സുന്ദര നിമിഷം ഞാൻ ..
പുകമറ സൃഷ്ടിച്ച് ഭൂമി തൻ മായയിൽ ഞാൻനിന്നെ
അറിയുന്നു ..നിശീഥിനി .......ഞാൻ
ഇരുളിൽ ലയിക്കുന്നു ..,,,,,!
ശ്രീദേവിനായർ
No comments:
Post a Comment