കടൽ
----------
കടലിന്റെ ആഴത്തിനറിയില്ലൊരിക്കലും ,
കരതൻ കദനത്തിലാഴുന്ന നോവുകൾ ..
കടൽ വീശി ത്തളരുന്ന കാറ്റിനു മറിയില്ല..
പൊള്ളും മണലിൻ ,മനസ്സിൻ വേദന
കടലോരം കനിയുന്ന മേഘങ്ങളൊരുനാളും
അറിയാതെ പോകുന്നു മഴനീരിൻ മിഴിനീരും ....
എന്നിട്ടും മഴമേഘമായി പ്പുണരുവാൻ
വെമ്പി, തപംചെയ്യും നിത്യം ജലകണം !
പട്ടം ശ്രീദേവിനായർ
----------
കടലിന്റെ ആഴത്തിനറിയില്ലൊരിക്കലും ,
കരതൻ കദനത്തിലാഴുന്ന നോവുകൾ ..
കടൽ വീശി ത്തളരുന്ന കാറ്റിനു മറിയില്ല..
പൊള്ളും മണലിൻ ,മനസ്സിൻ വേദന
കടലോരം കനിയുന്ന മേഘങ്ങളൊരുനാളും
അറിയാതെ പോകുന്നു മഴനീരിൻ മിഴിനീരും ....
എന്നിട്ടും മഴമേഘമായി പ്പുണരുവാൻ
വെമ്പി, തപംചെയ്യും നിത്യം ജലകണം !
പട്ടം ശ്രീദേവിനായർ
No comments:
Post a Comment