സ്വപ്നങ്ങൾ
------------------
എങ്ങോ മറന്നൊരെന്നാത്മ താപത്തിന്റെ
അല്ലലായ് നീ വീണ്ടു മുണർന്നുപിന്നെ,
അറിയാതെ യെങ്കിലും ഒരു പുണ്യമായെന്നിൽ
അറിവായി നൊമ്പരക്കാറ്റുപോലെ ...
വീശിത്തളർന്നൊരെൻ ചുംബനച്ചൂടിന്റെ
കാറ്റേറ്റുവീണ്ടും തളർന്ന നിന്നെ,
മറുവാക്കുകൊണ്ട് പോൽ നോവിക്കാനാവാതെ
പിരിയുവാനാവാതെ ,,,
ഞാൻ കുഴഞ്ഞിടുന്നു !
പട്ടംശ്രീദേവിനായർ
No comments:
Post a Comment