എവിടെയോകണ്ടുമറന്നരൂപം!
എവിടെയോവച്ചു മറന്നപ്രതിരൂപം!
എവിടെയോകേട്ടു മറന്ന ശബ്ദം!
എവിടെയോനഷ്ടപ്പെട്ട സാന്നിദ്ധ്യം!
കഴിഞ്ഞുപോയകാലത്തിന്റെകാവ്യരൂപം,
കഴിയാന്‍ കാത്തിരുന്ന കദനഭാവം,
കാതോര്‍ത്തിരുന്ന കാമുകീഭാവം,
കാലത്തിന്റെ കമനീയകവിതാശില്പം!
കണ്ണീരിന്റെ നനവില്‍;
കാഴ്ചയുടെ മറവില്‍;
കാലത്തിന്റെ കടലാസ്സു താളില്‍;
കുത്തിക്കുറിച്ചു വച്ച
കഥാതന്തുക്കളൊന്നുംകഥയായിത്തീരാന്‍
കാത്തു നിന്നില്ല.
കാലത്തിന്റെ കരകാണാക്കയങ്ങളില്‍
കാണാതെ കൂപ്പുകുത്തിയ അവയെ,
കാണാന്‍ കൊതിച്ച് ഞാന്‍
കടലാസ്സു തോണിയില്‍
കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു!
5 comments:
എവിടെയോ കാത്തിരുന്നത് ഇതാ ഇവിടെ...!!
കൊള്ളാട്ടോ...
കടലാസു തോണിയില്‍ ഇനിയുള്ള യാത്ര സുഗമമാകുമല്ലോ.. കണ്ടു മറന്ന കേട്ട് മറന്ന അതൊക്കെ തിരികെ കിട്ടയതല്ലെ...
ആശംസകളോടെ...
നന്നായി ചേച്ചീ...
പ്രാസത്തിന്റെ ആരാധികയാണു അല്ലേ? നല്ല രചനാ ശൈലി
ഷിജു,
നന്ദി....
നജീം,
നന്ദി....
രണ്‍ജിത്,
നന്ദി....
ജ്വാല,
ഒരു രസത്തിന്
അങ്ങനെയെഴുതുന്നതാണ്!
അഭിപ്രായത്തിന് നന്ദി..
Post a Comment