പക്ഷീ,
നീ കേഴുകയായിരുന്നുവോ?
ഇണയെത്തേടുകയായിരുന്നുവോ?
കൂട്ടിക്കെട്ടിയ കൊക്കുകളിലൂടെ,
എന്നെ വിളിക്കുകയായിരുന്നുവോ?
അകലെയെങ്ങോ.....?
കൂടണയാത്ത ഇണക്കിളിയെ ഓര്‍ത്ത്,
വിതുമ്പും തേങ്ങലുകള്‍ അടക്കാന്‍
പാടുപെടുകയായിരുന്നുവോ?
പാതിവഴിയില്‍ പാതിതളര്‍ന്ന മോഹങ്ങള്‍
അരിഞ്ഞു വീഴ്ത്തിയ സ്വപ്നച്ചിറകുകള്,
പാടാന്‍ കൊതിച്ച മനസ്സ്,
ഇവയെല്ലാം...?
പരാതിയില്ലാതെ,പതറുകയാണോ?
ആഗ്രഹങ്ങളെ ഉപേക്ഷിക്കയാണോ?
അരികിലെത്താന്‍ കഴിയില്ലെങ്കിലും,
പൊയ്പോയ കാലങ്ങളെ ഓര്‍ത്തു
വിലപിക്കയാണോ?
പാടിഉണര്ത്തുകയാണോ?
തളര്‍ന്നു മയങ്ങുകയാണോ?
എങ്കിലും,
എന്റെ പക്ഷീ.....
നിന്റെ തകര്‍ന്ന പൂമേനിയില്‍...
തളര്‍ന്ന മോഹങ്ങളില്‍....
ഹൃദയസ്പന്ദനമായ്.....
വീണ്ടുമെത്താന്‍.....;
പുതുജീവനേകാന്‍,
കൊക്കുകളിലെ കെട്ടഴിക്കാന്‍,
വീണ്ടും ഗാനങ്ങളാലപിക്കാന്‍,
നിന്നിലൂടെ പുനര്ജ്ജനിയ്ക്കാന്,
ഞാന്‍,
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു....!
നീവീണ്ടും കൊക്കുരുമ്മി
ഗാനങ്ങളാലപിക്കൂ.....!
നിനക്കായ്,
ഞാനേറ്റുപാടാം.....
വീണ്ടും..വീണ്ടും...
നിനക്കുവേണ്ടിമാത്രം!
7 comments:
ദേവിയേച്ചീ,കിളിയുടെ രോദനം നന്നായിട്ടുണ്ട്.......പാട്ട് ഏറ്റുപാടാന്‍ ഞാനും കാത്തിരിയ്ക്കുന്നു.....
ആശംസകള്‍.....
നീ വീണ്ടും കൊക്കുരുമ്മി
ഗാനങ്ങളാലപിക്കൂ...
:)
കൊക്കുകളിലെ കെട്ടഴിക്കാന്‍,
വീണ്ടും ഗാനങ്ങളാലപിക്കാന്‍
കിളിക്ക് കഴിയട്ടെ.....
ദേവ്യേച്ചീ..!
എന്തോ എനിക്കൊന്നും മനസ്സിലാകുന്നില്ല..! ഇതൊന്നും എനിക്കു മനസ്സിലകാറില്ല...!
നീ കേഴുകയായിരുന്നുവോ?
ഇണയെത്തേടുകയായിരുന്നുവോ?
കൂട്ടിക്കെട്ടിയ കൊക്കുകളിലൂടെ,
എന്നെ വിളിക്കുകയായിരുന്നുവോ?
അകലെയെങ്ങോ.....?
കൂടണയാത്ത ഇണക്കിളിയെ ഓര്‍ത്ത്,
വിതുമ്പും തേങ്ങലുകള്‍ അടക്കാന്‍
പാടുപെടുകയായിരുന്നുവോ?
നൊമ്പരമൂറുന്ന വരികൾ!
നന്നായിരിക്കുന്നു.
ആർക്കു വേണ്ടിയാണാ പക്ഷി കേഴുന്നതു?
മയില്‍പ്പീലി,
ഒത്തിരി സ്നേഹത്തോടെ,
നന്ദിപറയുന്നു...
ഷിജു,
എന്തുപറയാനാ,അല്ലേ?
നന്ദി...
prayan,
മോഹങ്ങളവസാന....വരെ
എന്നല്ലേ?ഹാ...ഹാ...
നന്ദി..
ആലുവ....,
മനസ്സിലാവാത്തതായി
എന്താ?
ഒന്നുകൂടി വായിക്കു...?
നന്ദി....
പാറുക്കുട്ടി,
അഭിപ്രായം വളരെ
ഇഷ്ടമായീ...
നന്ദി....
സായന്തനം,
അതു പറയില്ല,
അതുമാത്രം!
പക്ഷിയുടെ കൊക്ക്
കെട്ടിയിരിക്കയല്ലേ?
പിന്നെങ്ങനെ,പറയും?
ഹാ..ഹാ..
നന്ദി......
സസ്നേഹം,
സ്വന്തം,
ചേച്ചി
Post a Comment