Friday, February 6, 2009

എവിടെയോ....?

എവിടെയോകണ്ടുമറന്നരൂപം!
എവിടെയോവച്ചു മറന്നപ്രതിരൂപം!
എവിടെയോകേട്ടു മറന്ന ശബ്ദം!
എവിടെയോനഷ്ടപ്പെട്ട സാന്നിദ്ധ്യം!

കഴിഞ്ഞുപോയകാലത്തിന്റെകാവ്യരൂപം,
കഴിയാന്‍ കാത്തിരുന്ന കദനഭാവം,
കാതോര്‍ത്തിരുന്ന കാമുകീഭാവം,
കാലത്തിന്റെ കമനീയകവിതാശില്പം!

കണ്ണീരിന്റെ നനവില്‍;
കാഴ്ചയുടെ മറവില്‍;
കാലത്തിന്റെ കടലാസ്സു താളില്‍;
കുത്തിക്കുറിച്ചു വച്ച
കഥാതന്തുക്കളൊന്നുംകഥയായിത്തീരാന്‍
കാത്തു നിന്നില്ല.
കാലത്തിന്റെ കരകാണാക്കയങ്ങളില്‍
കാണാതെ കൂപ്പുകുത്തിയ അവയെ,
കാണാന്‍ കൊതിച്ച് ഞാന്‍
കടലാസ്സു തോണിയില്‍
കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു!

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

എവിടെയോ കാത്തിരുന്നത് ഇതാ ഇവിടെ...!!
കൊള്ളാട്ടോ...

ഏ.ആര്‍. നജീം said...

കടലാസു തോണിയില്‍ ഇനിയുള്ള യാത്ര സുഗമമാകുമല്ലോ.. കണ്ടു മറന്ന കേട്ട് മറന്ന അതൊക്കെ തിരികെ കിട്ടയതല്ലെ...

ആശംസകളോടെ...

Ranjith chemmad / ചെമ്മാടൻ said...

നന്നായി ചേച്ചീ...

ജ്വാല said...

പ്രാസത്തിന്റെ ആരാധികയാണു അല്ലേ? നല്ല രചനാ ശൈലി

SreeDeviNair.ശ്രീരാഗം said...

ഷിജു,
നന്ദി....

നജീം,
നന്ദി....

രണ്‍ജിത്,
നന്ദി....

ജ്വാല,
ഒരു രസത്തിന്
അങ്ങനെയെഴുതുന്നതാണ്!
അഭിപ്രായത്തിന് നന്ദി..