അനശ്വര സംഗീതത്തിന്റെ
അലകളില്‍ ആലോലമാടിയ
അകക്കാമ്പില്‍;
അനേക ശബ്ദതരംഗങ്ങളായ്,
അന്നേ,നിന്നെഞാന്‍തിരിച്ചറിഞ്ഞിരുന്നു!
മഴയുടെ സംഗീതത്തിലും,
മഴയുടെമനംമയക്കുന്നകുളിരിലുംനിറഞ്ഞത്;
മൌനമായി കടംവാങ്ങിയമനസ്സിന്റെ,
മയക്കുന്നമാദകസന്ദേശങ്ങളായിരുന്നു!
മധുമാസരാവിന്റെ
മധുര സങ്കല്പങ്ങളില്
മഴയെന്ന വികാരം;
മഴത്തുള്ളിയിലെ ഹര്‍ഷോന്മാദമായ്,
മഴയില്‍ കുതിര്‍ന്ന ദാഹവുമായ്,
മഴയെന്ന മോഹമായ്,
മഴയായീ,മഴമേഘമായീ,
മറ്റാരേയുംകാള്‍ നിന്നെആശ്വസിപ്പിക്കു
മെന്ന് ഇന്നുഞാന്‍ തിരിച്ചറിയുന്നു!
11 comments:
ഞാന്‍ തിരിച്ചറിയുന്നു...!
:)
മധുമാസരാവിന്റെ
മധുര സങ്കല്പങ്ങളില്
മഴയെന്ന വികാരം;
അത് വളരെ മനോഹരം, ആശംസകള്‍
ishtamaayi..
congrats
പേര് ആമ എന്നു കൊടുക്കാമായിരുന്നു.....
ഷിജു,
നന്ദി...
കുറുപ്പിനും,
നന്ദി പറയുന്നു.
A man to walk with,
വളരെ സന്തോഷം....
സ്വന്തം,
ചേച്ചി
ആലുവാ വാലയ്ക്കും
ആമയ്ക്കും തമ്മിലെന്താ?
അര്‍ത്ഥം മനസ്സിലായില്ല...
അതാ..ചോദിച്ചത്!
അതോ....
അമ്മയെന്നെഴുതിയപ്പോള്
ആമയായിപ്പോയതാണോ?
ശ്രീദേവിനായര്‍
'അ'യും 'മ' യും നിരന്നിരിക്കുന്നത്കൊണ്ട് വെറുതെ പറഞ്ഞതാണ്.....!
ഞാനും വായിച്ചൂട്ടോ :)
ദേവിയേച്ചീ, വളരെ നല്ലൊരു സന്ദേശം........
ആലുവവാല,
നന്ദി...
നജീം,
സന്തോഷം....!
മയില്‍പ്പീലി,
വീണ്ടും നന്ദി.....
സ്വന്തം,
ചേച്ചി
ഒരു മഴ നനഞ്ഞ പോലെ.ആലുവവാലയുടെ ആമയെ യും ഇഷ്ടപ്പെട്ടു.
Post a Comment