എത്രയോ വട്ടംകാത്തുഞാനെന്നിലെ,
എത്രമനോഹര സന്ധ്യകളെ...
എന്നെയറിയാതെഅകമേനിന്നവള്‍,
എത്രയോ നിഷ്പ്രഭം പുഞ്ചിരിച്ചു!
എത്രമേല്‍ ആശിച്ചിരുന്നു നിന്നെഞാന്‍,
എത്രയോ,കാലം തപസ്സിരുന്നു...
എത്ര നിരാശ നിരാലംബമായെന്റെ,
എന്നെയോ,ഇന്നുമുറക്കിടുന്നു...
എന്നെ അറിയാത്തപ്രണയമേ,നിന്നെഞാന്‍
എത്രയോവട്ടംതിരിഞ്ഞുനോക്കി..
എന്നെ അറിയാതെ വീണ്ടും ക്രൂരമായ്,
എന്നുമേവന്നുതിരിച്ചുപോയീ!
എന്തെന്നറിയാത്ത പുണ്യമോ,നീ...
ഏതെന്നറിയാത്ത പാപമോ നീ?
എന്നും മനസ്സിനെ പരിലാളനം ചെയ്യും,
എത്രയോ ദിവ്യമാമനുഭൂതിയോ?
എന്നുമേആത്മാവില്‍ മുള്ളുവിതറിടും,
എങ്ങും നിറയും വേദനയോ?
എവിടെ യെന്തെന്നറിയാതെ വന്നിടും,
ഏകാന്ത ദുഃഖമോ?മോചനമോ?
എന്നും മനസ്സിന്റെ ദിവ്യമാം ഭാവങ്ങള്‍
എങ്ങും നിറയുന്ന സൌന്ദര്യമായ്..
എവിടെയോ കണ്ടു മറന്ന നിഴലുപോല്‍..
എന്നും പൊഴിയുന്നു മോഹരേണുക്കളായ്..!
എങ്കിലും പ്രണയമേ,നിന്നെയറിയാത്ത
ഏതൊരു ജന്മവും നിഷ്ഫലമോ?
എങ്കിലും ദുഃഖങ്ങളേകിപ്പിരിയുവാന്‍,
എന്നില്‍ നിറയുന്നു ഓര്‍മ്മകളായ്....!
10 comments:
ദേവിയേച്ചീ, കവിത വളരെ നന്നായിട്ടുണ്ട്.....എന്തിനോടെങ്കിലും പ്രണയമില്ലാത്തവരായി ആരുമുണ്ടാവില്ല.....അല്ലേ.....ചിലപ്പോളിത് എന്റെ മിഥ്യാധാരണായാവാം.....ആശംസകള്‍....
എങ്കിലും പ്രണയമേ,നിന്നെയറിയാത്ത
ഏതൊരു ജന്മവും നിഷ്ഫലമോ?
എങ്കിലും ദുഃഖങ്ങളേകിപ്പിരിയുവാന്‍,
എന്നില്‍ നിറയുന്നു ഓര്‍മ്മകളായ്....!
നല്ല വരികള്‍...
കവിത നന്നായിട്ടുണ്ട്...
ആശംസകള്‍...*
നല്ല കവിത.
എല്ലാം ‘എ’യിൽ..കൂടുതൽ മനോഹരമാക്കി.
അഭിനന്ദനങ്ങൾ.
ishtamaayi
congrats
എത്ര എത്ര മനോഹരം
എല്ലാ വരികളും എ യിലാണല്ലോ ചേച്ചീ? നന്നായിട്ടുണ്ട്.
നല്ല കവിതയ്ക്ക് ആശംസകള്‍....
മിഥ്യയെന്നറിഞ്ഞും.....? അതാ സ്നേഹം അല്ലെ...
തുടരട്ടെ... അഭിനന്ദനങ്ങള്‍....
എങ്കിലും പ്രണയമേ,നിന്നെയറിയാത്ത
ഏതൊരു ജന്മവും നിഷ്ഫലമോ?
:)'എ'
മയില്‍പ്പീലി,
പ്രണയം മനോഹരമായ
ഒരു സങ്കല്പമാണ്...
അതു പെയ്തൊഴിഞ്ഞ
മഴപോലെ....
ബാക്കി ഞാന്‍ ബ്ലോഗിലെഴുതാം
സ്വന്തം,
ചേച്ചി
ശ്രീ ഇടമണ്‍,
വീണ്ടും നന്ദി....
വിനോദ്,
നന്ദി...
The man to walk with,
thanks...
സബിത,
അഭിപ്രായത്തിന്,
നന്ദി...
ശ്രീ,
ചേച്ചിയെ
മറന്നില്ലല്ലോ?അല്ലേ?
സ്വന്തം,
ചേച്ചി
നജീം,
എന്താ?പറയുക?
ആലോചിക്കട്ടെ
ഉത്തരം കിട്ടുമോ..എന്ന്?
ശ്രീദേവിനായര്‍
ഷിജു,
ജീവിതം..ഒരു മിഥ്യ....!
എന്നുടല്‍കാണാത്ത
ആത്മാവിനെയിന്നുഞാന്‍...
എന്നുയിര്‍ കാണാന്‍
വിളിക്കുന്നു മൃദുലമായ്...
അതാണ് ഞാന്‍
സ്വന്തം,
ചേച്ചി
Post a Comment