Saturday, February 14, 2009

വിധി

ഏകാന്തമായ തീരങ്ങളില്‍....
ഒറ്റപ്പെടലിന്റെ നൊമ്പരങ്ങളില്‍;
എന്നോ,മറന്നൊരു നൊമ്പരമായ്...
അവന്‍ വീണ്ടുംവന്നു!

അന്ന്,
പൌര്‍ണ്ണമിയായിരുന്നില്ല;
ആകാശംവെണ്‍മേഘത്തിനെ
എന്നില്‍ നിന്നും മറച്ചുപിടിച്ചു!
ഒരുനോക്കുകാണാനാവാതെ
മേഘങ്ങളില്‍ കണ്ണുംനട്ട്ഞാന്‍
പുലരുവോളം കാത്തിരിന്നു......!

പരാജയപ്പെടാനായിരുന്നു;
എന്നും എന്റെ വിധി!
തോല്‍വി കാമുകന്റെ വേഷത്തില്‍
എന്നുമെന്നെ പിന്തുടരുന്നു....!

ഞാന്‍,കണ്ണടച്ച് സ്വയമിരുളിനെസൃഷ്ടിച്ചു!
അവിടെ,
എന്റെ മോഹങ്ങള്‍ എന്നെ തുണച്ചു;
ഒന്നും കാണാതെ,കേള്‍ക്കാതെ,അറിയാതെ,
ഞാനിരുന്നു!

തലകുമ്പിട്ടിരുന്ന ഞാന്‍,
നേരം പുലരുവോളം....
എന്നെ തഴുകിക്കടന്നുപോയ;
രാത്രിയുടെചിറകടികളെ,
ഹൃദയ സ്പ്ന്ദനങ്ങളെ,
അറിയാതെ അറിഞ്ഞുകൊണ്ടിരുന്നു!

തലനിവര്‍ത്താന്‍ മടിച്ചഞാന്‍
കണ്ണുതുറക്കാന്‍ഭയപ്പെടുകയായിരുന്നില്ലേ?
അതോ,രാത്രിയെവീണ്ടും
സ്നേഹിച്ചുതുടങ്ങിയോ?

ഞാന്‍ ,കേട്ടശബ്ദതരംഗങ്ങള്‍;
രാത്രിയുടെ ഹൃദയമിടിപ്പുകള്‍
തന്നെയായിരുന്നുവോ?
അറിഞ്ഞ നിശബ്ദ സംഗീതം;
ഹൃദയത്തിന്റെ മൌനസന്ദേശങ്ങള്‍
മാത്രമല്ലേ?
എന്തുപറയണമെന്നറിയാത്ത;

മനസ്സിന്റെ മനസ്സിലാവാത്ത,
മനസ്സറിയാത്ത,മനസ്സിലാക്കാത്ത,
മനസ്സലിവുള്ള മനസ്സാക്ഷിയുടെ.....

നിരാശതന്നെയായിരുന്നില്ലേ?
എന്റെ ദീര്‍ഘനിശ്വാസങ്ങള്‍!

8 comments:

പ്രയാണ്‍ said...

ഇരുളിനെ സ്നേഹിക്കാന്‍ പഠിച്ചാല്‍
അതിന് നമ്മെ ഭയപ്പെടുത്താന്‍ കഴിയില്ല
ആശംസകള്‍

Anonymous said...

നല്ല കവിത.....ഇഷ്ടമായ്‌....

www.clipped.in - Indian blog roll, blogs in Hindi English Tamil Telugu Malayalam etc said...

:-)

പകല്‍കിനാവന്‍ | daYdreaMer said...

ഞാന്‍ ,കേട്ടശബ്ദതരംഗങ്ങള്‍;
രാത്രിയുടെ ഹൃദയമിടിപ്പുകള്‍
തന്നെയായിരുന്നുവോ?
അറിഞ്ഞ നിശബ്ദ സംഗീതം;
ഹൃദയത്തിന്റെ മൌനസന്ദേശങ്ങള്‍
മാത്രമല്ലേ?

ചേച്ചി..
:)

mayilppeeli said...

ദേവിയേച്ചീ, നല്ല കവിത....ഇരുട്ടിനെ സ്നേഹിയ്ക്കുകയും പരാജയം സ്വയം സമ്മതിച്ചു കൊടുക്കുകയുമൊന്നും വേണ്ട.......എല്ലാം കുറച്ചു സമയത്തേയ്ക്കു മാത്രം....ആകാശത്തിന്റെ മറവില്‍നിന്നും വെണ്മേഘം പുറത്തുവരും.....എല്ലായിടവും പൂനിലാവു പരക്കും.......കാത്തിരുപ്പുകള്‍ സഫലമാവും....

ആശംസകള്‍.....

anushka said...

നന്ന്.

തേജസ്വിനി said...

ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയാല്‍
ഇരുട്ട് തിരിച്ചും സ്നേഹിക്കും, തീര്‍ച്ച!

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട
prayan,
ഇരുളിനെ സ്നേഹിക്കുന്ന
ഞാനും,
വെറുമൊരു ഇരുല്‍
തന്നെയല്ലേ?
നന്ദി...

വേറിട്ട ശബ്ദം,
വളരെ നന്ദി..

ഷിജു,
വീണ്ടും നന്ദി....

മയില്‍പ്പീലി,
അനിയത്തിക്കുട്ടിയുടെ
അഭിപ്രായം ഇഷ്ടമായി..
കേട്ടോ?ഹാ..ഹാ.
നന്ദി..

vrajesh,
നന്ദി...

തേജസ്വിനി,

ഞാനും,
എവിടെയോ..
തെരയുന്നു..
എന്തിനെയോ?
നന്ദി...

സസ്നേഹം,
ശ്രീദേവി ചേച്ചി