മനുഷ്യനെന്ന മഹാസൃഷ്ടി;
അവനെ,സൃഷ്ടിച്ചവനെ അറിയുന്നില്ല,
അവന്,സൃഷ്ടിച്ചവനെയും അറിയുന്നില്ല.
അത്ഭുതപ്രതിഭാസവും,
ആശങ്കാജനകവും,
അനുഭൂതിദായകവും,
ആയ;ഒരു
അമരകാവ്യമാണ്,അവന്!
അനുഭവങ്ങള്‍ തന്നെയല്ലേ
അവന്റെ അറിവുകള്‍?
അവയിലൂടെ അവനിലെ
അവനെയറിയാന്‍
അവന് ശ്രമിക്കുമ്പോള്‍;
അവന് അറിയുന്നുവോ?
അറിവിന്റെ അകലങ്ങള്‍;
അവനെക്കണ്ടെത്താന്‍
അനവരതം പ്രയത്നിക്കുന്നത്?
അതിശയങ്ങള്‍ സംഭവിക്കുന്നത്?
അതിരു കടന്ന വിശ്വാസം തന്നെയല്ലേ;
ആത്മദാഹമായ്ത്തീരുന്നതും?
ആത്മവേദനകള്‍ നല്‍കുന്നതും?
അവര്‍ണ്ണനീയം,
അതിശയം,
അഭിനന്ദനം
അതെല്ലാം......
ആ സൃഷ്ടിയുടെ അഭിനയമല്ലേ?
ആത്മാവു നഷ്ടപ്പെട്ട അഭിലാഷങ്ങളും!
ശ്രീദേവിനായര്‍
7 comments:
സൃഷ്ടിച്ചവനെ അറിയില്ലങ്കിലും,മനോഹരമായ കവിതകള്‍ സൃഷ്ടിക്കാന്‍ പറ്റുന്നുണ്ടല്ലോ അല്ലെ? പതിവു പോലെ ഈ സൃഷ്ടിയും മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങള്‍
“”“അത്ഭുതപ്രതിഭാസവും,
ആശങ്കാജനകവും,
അനുഭൂതിദായകവും,
ആയ;ഒരു
അമരകാവ്യമാണ്,അവന്! “”
+++++ ശ്രീദേവി ചെച്ചീ.......
രസകരമായിരിക്കുന്നു പുതിയ കവിത.....+++
മനുഷ്യൻ, എന്നതിനു കൂടി 'അ'യിൽ തുടങ്ങുന്ന ഒരു വാക്കു കണ്ടു പിടിക്കാമായിരുന്നു.
തികച്ചും അര്‍ഥമുള്ള വരികള്‍....
നല്ല കവിത.
ആദ്യ വരികൂടി ‘അ’യിൽ ആയിരുന്നെങ്കിൽ ഒന്നുകൂടി ഭംഗിയായേനേ...
അഭിനന്ദനങ്ങൾ.
അനുഭവങ്ങള്‍ തന്നെയല്ലേ
അവന്റെ അറിവുകള്‍?
അവയിലൂടെ അവനിലെ
അവനെയറിയാന്‍
അവന് ശ്രമിക്കുമ്പോള്‍;
അവന് അറിയുന്നുവോ?
ചേച്ചി നല്ല കവിത, മുകളില്‍ പറഞ്ഞ വരികള്‍ ഒത്തിരി ഇഷ്ടമായി
nakkwt,
നന്ദി...
ജെ.പിസര്‍,
നന്ദി....
പാവത്താന്‍,
അതു മാറ്റിയെഴുതാംനന്ദി....
അഗ്നി,
വരികള്‍ ഇഷ്ടമായീ
നന്ദി......
ശിവ,
നന്ദി......
തൂലികാജാലകം,
അതു പിന്നെമാറ്റിയെഴുതാം
കേട്ടോ?നന്ദി......
കുറുപ്പനിയനും
ഒത്തിരിനന്ദി....
സസ്നേഹം,
ചേച്ചി
Post a Comment