Tuesday, February 24, 2009

പട്ടം

എന്റെ മനസ്സ് ദിശയറിയാത്ത
പട്ടത്തെപ്പോലെ;
ഇപ്പോള്‍ അസ്വസ്ഥമാണ്!

എന്റെ വഴികളില്‍ വന്‍ വൃക്ഷത്തലപ്പുകള്‍
വഴിമുടക്കുന്നില്ല;
എന്നാല്‍,പടുമരക്കൊമ്പുകള്‍;
എപ്പോഴുമൊടിഞ്ഞുവീഴുന്ന അവസ്ഥയില്‍!

എന്റെ സൌന്ദര്യമല്ലയെന്നെ ആകാശത്തു
പരിലസിപ്പിച്ചുപറപ്പിക്കുന്നത്;
എന്നെഞാനാക്കുന്ന മന്ദമാരുതന്റെ
എന്നിലേയ്ക്കുള്ള പ്രയാണമത്രേ;

എന്നും എന്നെ തഴുകാന്‍ ശ്രമിക്കുന്ന
എന്നെത്തലോടാനെത്തുന്ന;
കരുത്തനായപട്ടത്തിന്റെ കുപ്പിച്ചില്ലു
പൊതിഞ്ഞ ശരീരത്തില്‍
ഞാന്‍ എന്റെ ജീവനെ തളര്‍ത്തുകയാണോ?

എന്നെ പുണരാനെത്തുന്ന അവന്‍;
എന്നും പട്ടുനൂലിന്റെ പകിട്ടില്‍,
എന്നെ പൊതിയുമെന്ന് കരുതിയതില്‍
എനിയ്ക്ക് തെറ്റുപറ്റിയോ?

എവിടെയെന്നറിയാതെ,
എന്നാണെന്നറിയാതെ,
എന്താണെന്നുമറിയാതെ,
എന്റെ ശരീരം.....
എന്റെമനസ്സുപോലെ
എന്നെവിട്ടകലുകയാണോ?




ശ്രീദേവിനായര്‍

6 comments:

പകല്‍കിനാവന്‍ | daYdreaMer said...

ചേച്ചി?

Mrs said...

എവിടെയെന്നറിയാതെ,
എന്നാണെന്നറിയാതെ,
എന്താണെന്നുമറിയാതെ,
എന്റെ ശരീരം.....
എന്റെമനസ്സുപോലെ
എന്നെവിട്ടകലുകയാണോ?

super lines

പി ആർ രഘുനാഥ് said...

നമ്മുടെ മനസ്സ് നല്ല പട്ടമാണ്.
ആശംസകള്‍.

the man to walk with said...

ishtaayi

പാറുക്കുട്ടി said...

മനസ്സൊരു കയറുപൊട്ടിയ പട്ടം.

nakkwt said...

എന്നെ പുണരാനെത്തുന്ന അവന്‍;
എന്നും പട്ടുനൂലിന്റെ പകിട്ടില്‍,
എന്നെ പൊതിയുമെന്ന് കരുതിയതില്‍
എനിയ്ക്ക് തെറ്റുപറ്റിയോ?

വളരെ മനോഹരമായിരിക്കുന്നു............... . സൂപ്പര്‍