Monday, March 30, 2009

ഓര്‍മ്മകള്‍



ഒരുനാളില്‍നീവരുമെന്നോര്‍ത്തുഞാ,നെന്നുടെ
പൂമുഖവാതില്‍ തുറന്നുവച്ചൂ..
കാത്തുനിന്നായിരംവട്ടംഞാന്‍ പിന്നെയോ
നിന്നെയും കാത്തുയീമാഞ്ചുവട്ടില്‍...


മനതാരില്‍കണ്ടതാമായിരംസ്വപ്നങ്ങള്‍....
മറവിയെത്തേടിപ്പുണര്‍ന്നുനിന്നു...
മറ്റാരുംകാണാതെകണ്ണുതുടച്ചൂഞാന്‍...
വിതുമ്പുംചുണ്ടുമറച്ചുവച്ചൂ...


മഴചാറുംനേരത്തുഞാനീമരച്ചോട്ടില്‍...
മാന്തളിര്‍മനസ്സുമായ്,കാത്തുനിന്നൂ..
പൊഴിയുന്നമാമ്പൂ,പോലെയെന്നുള്ളവും..
വെറുതേമോഹിച്ചൊരുമനസ്സുമായീ.....




ശ്രീദേവിനായര്‍



5 comments:

ഏ.ആര്‍. നജീം said...

കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ഞാനീവഴി...

വിരഹത്തിന്റെ വേദനയും, വിരഹത്തിന്റെ ദുഖവും, കാത്തിരിപ്പിന്റെ വിരസതയും ഈ വരികളിലൂടെ കാണാനാവുന്നുണ്ട്...

അഭിനന്ദനങ്ങള്‍...!

ശ്രീ said...

കൊള്ളാം
:)

പകല്‍കിനാവന്‍ | daYdreaMer said...

മഴചാറുംനേരത്തുഞാനീമരച്ചോട്ടില്‍...
മാന്തളിര്‍മനസ്സുമായ്,കാത്തുനിന്നൂ..
പൊഴിയുന്നമാമ്പൂ,പോലെയെന്നുള്ളവും..
വെറുതേമോഹിച്ചൊരുമനസ്സുമായീ.....

:)നല്ല വരികള്‍ ചേച്ചി..

പാറുക്കുട്ടി said...

ചേച്ചിയുടെ കവിതകളിലെല്ലാം ഒരു വേദനയും വിരഹവും ഫീൽ ചെയ്യുന്നുണ്ടല്ലോ

the man to walk with said...

kathunilppukal..
:)