Monday, May 11, 2009

മിഥ്യ





ദുഃഖങ്ങളെല്ലാം പകുത്തുവയ്ക്കും,
ഒരുദുഃഖസന്ധ്യയ്ക്കുഞാന്‍കൂട്ടിരിയ്ക്കാം....
ദുഃസ്വപ്നമായെന്റെമനസ്സിലെത്തും,
മിഥ്യാബന്ധങ്ങള്‍തുടച്ചുമാറ്റാം....



കാണാമറയത്തു കാത്തുനില്‍ക്കും,
കാണാക്കിളിയെഞാന്‍ കാത്തിരിക്കാം...
കാലം മായകള്‍കാട്ടിനില്‍ക്കും,
കടമകളെല്ലാം ഞാന്‍ ചെയ്തുതീര്‍ക്കാം...



വെണ്മേഘമായ്ഞാന്‍ പുനര്‍ജനിയ്ക്കാം,
ആകാശദേശത്തു താമസിക്കാം..
മഴമേഘമായ് കുളിര്‍നിറയ്ക്കാം,
ഒരുതെന്നലിന്മനസ്സായ്തലോടിനില്‍ക്കാം..




ശ്രീദേവിനായര്‍

14 comments:

ശ്രീഇടമൺ said...

വെണ്മേഘമായ്ഞാന്‍ പുനര്‍ജനിയ്ക്കാം,
ആകാശദേശത്തു താമസിക്കാം..
മഴമേഘമായ് കുളിര്‍നിറയ്ക്കാം,
ഒരുതെന്നലിന്മനസ്സായ്തലോടിനില്‍ക്കാം..

എത്ര മനോഹരം ഈ "മിഥ്യ"...*
ആശംസകള്‍...*

ബഷീർ said...

ദു:ഖങ്ങളൊക്കെയും പങ്കുവെക്കാം .. എന്ന രീതിയിൽ പാടി ..അല്ല പറഞ്ഞ് നോക്കി..:)

the man to walk with said...

ishtaayi

ramanika said...

മനോഹരം
വീണ്ടും വീണ്ടും വായിക്കാന്‍ തോന്നിക്കുന്ന
രചന

പകല്‍കിനാവന്‍ | daYdreaMer said...

ഒരുതെന്നലിന്മനസ്സായ്തലോടിനില്‍ക്കാം..

Raman said...

vaayikkumbol oru sughamundu

വാഴക്കോടന്‍ ‍// vazhakodan said...

വെണ്മേഘമായ്ഞാന്‍ പുനര്‍ജനിയ്ക്കാം,
ആകാശദേശത്തു താമസിക്കാം..
മഴമേഘമായ് കുളിര്‍നിറയ്ക്കാം,
ഒരുതെന്നലിന്മനസ്സായ്തലോടിനില്‍ക്കാം..

വല്ലപ്പോഴും ഭാര്യയുടെ പിണക്കം മാറ്റാം ഈ വരികള്‍ ഉപകരിക്കും എന്നാ പ്രത്യാശയില്‍ ഞാന്‍ ഇത് കടമെടുക്കുന്നു. ഇഷ്ടമായി!
(ബ്ലോഗാന്‍ തുടങ്ങിയതില്‍ പിന്നെ പിണക്കങ്ങള്‍ ഇച്ചിരി അധികരിച്ചോന്നൊരു സംശയം! ചുമ്മാ :)

Sureshkumar Punjhayil said...

Pattu kollam... Ashamsakal...!!!

അരുണ്‍ കരിമുട്ടം said...

കാണാമറയത്തു കാത്തുനില്‍ക്കും,
കാണാക്കിളിയെഞാന്‍ കാത്തിരിക്കാം...

രണ്ട് വരികള്‍ വീതം എടുക്കുകയാണെങ്കില്‍ ആദ്യവരിയില്‍ പ്രഖ്യാപനവും രണ്ടാം വരിയില്‍ ആഗ്രഹവും.
നന്നായിരിക്കുന്നു

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

വെണ്‍ മേഘമായ്‌ ഞാന്‍ പുനര്‍ജ്ജനിക്കാം..
തെളിനീരായ്‌ ഞാന്‍ മരുവില്‍ പെയ്യാം..
സുഖമുള്ളൊരു മഴക്കിനാവിലലിയാം...

പി.സി. പ്രദീപ്‌ said...

നല്ല വരികള്‍.
ഇഷ്ടപ്പെട്ടു.

Anonymous said...

ഇഷ്ടപ്പെട്ടു.

ജെ പി വെട്ടിയാട്ടില്‍ said...

“”വെണ്മേഘമായ്ഞാന്‍ പുനര്‍ജനിയ്ക്കാം,
ആകാശദേശത്തു താമസിക്കാം..
മഴമേഘമായ് കുളിര്‍നിറയ്ക്കാം,
ഒരുതെന്നലിന്മനസ്സായ്തലോടിനില്‍ക്കാം..




“”

ശ്രീദേവിച്ചേച്ചീ
നന്നായിരിക്കുന്നു...
എന്നും ഓരോ കവിത എഴുതൂ........