Wednesday, May 27, 2009
ചിന്തകള്‍
അവനവനെ അറിയുകയെന്നാല്‍,
അന്യനെ അറിയാതിരിക്കണമെന്നല്ല.
അന്യനെ സ്നേഹിക്കുകവഴി,
സ്വയം സ്നേഹം ഏറ്റുവാങ്ങുന്നു.
സ്മരണകളില്‍ ഗാഢമായത്,
നഷ്ടബന്ധങ്ങളെക്കുറിച്ചുള്ളതും,
വേദനകളില്‍ പ്രധാനം,മനസ്സിന്റേതും!
മായാബന്ധിതലോകത്തെമനസ്സിലാക്കാന്‍
മറന്നുപോയ മനസ്സ്,
മമതയുടേതുമാത്രം!
മറ്റാരും അറിയരുതെന്ന് മനസ്സില്‍കരുതുന്നത്,
എല്ലാപേരുമറിയാനായ്,
കൊട്ടിഘോഷിക്കപ്പെടുന്നു!
സര്‍ഗ്ഗപ്രതിഭയ്ക്കുമുന്നില്‍ മുട്ടുമടക്കുന്ന
യൌവ്വനം,
സര്‍ഗ്ഗാത്മകത വിലയ്ക്കുവാങ്ങാനും
കൊടുക്കാനും,
വിധിക്കപ്പെട്ടവരായി മാറുന്നു!
നാളെയുടെ പ്രതിഭയെ ഞാന്‍ ഇന്നേ
കണ്ടുകഴിഞ്ഞു;
എന്നാല്‍ ഇന്നലെയുടെ പ്രതിഭ ,
ഇന്നും ഇരുളില്‍ അലയുന്നു!
ചിന്തിച്ചാല്‍ ദുഃഖവും,
ഇല്ലെങ്കില്‍ സുഖവും തരുന്ന
വാക്കുകളില്‍ ഏറ്റവും തിളക്കമുള്ളത്;
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു”
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
7 comments:
ഈ പ്രതിഭയെ ഞാന്‍ ഇപ്പോള്‍ കണ്ടു കഴിഞ്ഞു...! ദു:ഖിക്കാന്‍ ഞാനൊരുക്കമല്ല..അതുകൊണ്ട് ഞാനതു പറയുന്നില്ല...!
സ്മരണകളില്‍ ഗാഢമായത്,
നഷ്ടബന്ധങ്ങളെക്കുറിച്ചുള്ളതും,
വേദനകളില്‍ പ്രധാനം,മനസ്സിന്റേതും!
വെരി വെല്‍ said!
ഇന്നലയിലെ പ്രതിഭയ്ക്ക് മുന്നില്‍ ഒരു മണ്‍ചിരാതായ് ഞാനെരിയാം...
മുമ്പൊരിക്കല്‍ ഞാന്‍ പറഞ്ഞതാണെന്ന് തോന്നുന്നു..
ഈ ബ്ലോഗിലെ ഓരോ സ്റ്റാന്സയും ഓരോ നല്ല കവിത...
സ്മരണകളില്‍ ഗാഢമായത്,
നഷ്ടബന്ധങ്ങളെക്കുറിച്ചുള്ളതും,
വേദനകളില്‍ പ്രധാനം,മനസ്സിന്റേതും
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
കവിത വാചാലമെങ്കിലുംആശയഗംഭീരം.... അശംസകള്‍...
വാക്കുകളില്‍ ഏറ്റവും തിളക്കമുള്ളത്;
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു”
Naleyude prathibhaykku Ashamsakal...!!!
Post a Comment