Sunday, July 31, 2016

തിടുക്കം
-------------


കണ്ണീരുപ്പുമായ് എന്തിനോയെവിടെയോ ,
തീർതഥാടനം  നിത്യം ചെയ്യുന്ന മർത്യാ ..

കരകാണാക്കടലിലെ ഓളങ്ങൾ പോലെ നിൻ
ചിന്തകൾക്കെല്ലാമെന്നും ഇളക്കം ....

ജീവിതമെന്ന പരാധീനതീരം
പാരാവാരസദൃശം ജഗത്തിൽ.

എന്തിനായ് വീണ്ടുമീ തിടുക്കം ഉള്ളിലെ ,
മോഹമടങ്ങുവാതൊടുങ്ങുവാനാണോ ? 


പട്ടംശ്രീദേവിനായർ 

Sunday, July 24, 2016

കടൽ
----------


കടലിന്റെ  ആഴത്തിനറിയില്ലൊരിക്കലും ,
കരതൻ കദനത്തിലാഴുന്ന  നോവുകൾ ..

കടൽ വീശി ത്തളരുന്ന കാറ്റിനു മറിയില്ല..
പൊള്ളും മണലിൻ ,മനസ്സിൻ  വേദന

കടലോരം കനിയുന്ന മേഘങ്ങളൊരുനാളും
അറിയാതെ പോകുന്നു മഴനീരിൻ  മിഴിനീരും ....

എന്നിട്ടും മഴമേഘമായി പ്പുണരുവാൻ
വെമ്പി, തപംചെയ്യും നിത്യം ജലകണം !

പട്ടം  ശ്രീദേവിനായർ 

Thursday, July 7, 2016


സ്വപ്നങ്ങൾ
------------------
എങ്ങോ മറന്നൊരെന്നാത്മ താപത്തിന്റെ
അല്ലലായ് നീ വീണ്ടു മുണർന്നുപിന്നെ,

അറിയാതെ യെങ്കിലും ഒരു പുണ്യമായെന്നിൽ
അറിവായി നൊമ്പരക്കാറ്റുപോലെ ...

വീശിത്തളർന്നൊരെൻ  ചുംബനച്ചൂടിന്റെ
കാറ്റേറ്റുവീണ്ടും തളർന്ന നിന്നെ,

മറുവാക്കുകൊണ്ട് പോൽ നോവിക്കാനാവാതെ
പിരിയുവാനാവാതെ ,,,
        ഞാൻ കുഴഞ്ഞിടുന്നു !

പട്ടംശ്രീദേവിനായർ 

Saturday, July 2, 2016

കവിത

കണ്ണുകൊണ്ടെഴുതുന്നുകവിത
കാതിൽ ഒഴുകുന്നു രാഗം

മനസ്സിൽപുണരുന്നു   നാദം
എന്റെ ജീവനിൽ അലിയുന്ന ഭാവം ....

എന്തിനാണെന്നതറിയാതെ നിത്യവും
അലിയുന്നുഞാനതിൻ പൊരുളിൽ ..
.

ജന്മജന്മാന്തര പുണ്യമായ് ത്തീരുമോ
ജീവന്റെ നിഷ്കാമ കർമ്മം? 


പട്ടം ശ്രീദേവിനായർ 

Monday, June 20, 2016

നിമിഷം
----------------

നിമിഷം സുന്ദര നിമിഷം
അതിലാരോ കടം കൊണ്ട നിശ്വാസം ...

ചിന്തകൾക്കുന്മാദ ഭാവം,,,,,
അതിലെന്തെന്നറിയാത്ത മോഹം...

കടലാഴം കണ്ടമൊഴികൾക്കെന്നും ,
സ്വപ്ന വസന്ത തിളക്കം ,അതിൽ

കരയോളം പോന്നൊരു മോഹങ്ങളിന്നും  ,
മണലിൽ പണിതൊരു  കൊട്ടാരമായ് ..!

  പട്ടംശ്രീദേവിനായർ .. 

Tuesday, May 24, 2016

മഞ്ജുള ഭാഷിണി         ഗാനം
-------------------------


മനസ്സിലെ മഞ്ജുള ഭാഷിണി  ഇന്നലെ .
വെറുതെ വെറുതേ  പു ഞ്ചിരിച്ചു

മു ഗ്ദമാം  ഭാവങ്ങൾ കണ്മിഴിക്കോണിലായ്
ഭാവഗീതിയായ് നിറഞ്ഞു നിന്നു  ....
അവ ഹൃദയാഭിലാഷമായ് അറിഞ്ഞു നിന്നു ..(മനസ്സിലെ )


ലോലഭാവങ്ങളിൽ തരളിതയാകിയ
രാഗതാളങ്ങളൊത്തു ചേർന്നു ....


മൃദു ലതരംഗമായ്  മനസ്സിലൊരായിരം
പ്രണയ ഗാനങ്ങൾ നിരന്നു നിന്നു ..

അവ പുതു രാഗവുമായ് ലയിച്ചു  ചേർന്നു ...(മനസ്സിലെ )

പുരുഷനും പ്രകൃതിയും ഒത്തുചേരു ന്നൊരു
പ്രപഞ്ചത്തി ന്നാധാര ശിലയിൽ  നിന്നും

ഒരു യുഗശില്പിതൻ  രൂപാന്തരം
അന്ന് ആദ്യമായ് കണ്ടു പ്രപഞ്ചശില്പി      ( മനസ്സിലെ )


 
ശ്രീദേവിനായർ

Saturday, April 30, 2016

പ്രണയം
---------------


പ്രണയ തീവ്രം     
മഹാഭാവം .....
തീക്ഷ്ണ നയനം  നിൻമുഖം

മഹാഭാഗാ   നിന്നിലിയാൻ
കാലമെത്ര താമസം?

പ്രണയ കുതൂഹല സൗകുമാര്യം
മിന്നി  മറിയും മനസ്സുമായ് ..

അരികിലായ്  നീ ഒഴുകിയെത്തും ,
നിലാപ്പൊൻ മഴത്തുള്ളിയായ് ......

ഋതു ഭേദം  രൂപമാറ്റം
പ്രകൃതി തൻ സ്വയം വികൃതികൾ

ഹൃദയരാഗം  പ്രണയ ഭാവം
മനസ്സിൻ  മതിഭാവവും .....!

ശ്രീദേവിനായർ