Saturday, August 22, 2015
Sunday, August 16, 2015
എല്ലാ സ്നേഹിതർക്കും ആശംസകൾ
പൊന്നിൻ ചിങ്ങം
---------------------------------
കുപ്പിവള കിലുക്കിയിന്നു
മനസ്സിന്റെ മണി മുറ്റത്ത് .
സുന്ദരീ നീ കുണുങ്ങി നിന്നു
ചിങ്ങമാസപ്പൊൻ പുലരി...
തിരുവോണം കാത്തു നിൽപ്പൂ
പൊന്നുഷസ്സ് നോക്കിനിൽപ്പൂ
പൊന്നാട അണിഞ്ഞെത്താൻ
പൊന്നിൽ ക്കൂളിച്ചൊരുങ്ങാൻ
മലയാളി പ്പെണ്ണോ നീയും?
മധു മാസരാവോ പിന്നെ?
മനതാരിൽ വർണ്ണിപ്പാനായ്
വാക്കുകൾക്കതീതമോ നീ ?
ശ്രീദേവിനായർ
Thursday, August 13, 2015
ബലി
-----------സ്നേഹത്തിൻ ഒരു കുമ്പിൾ ദാഹജലം ,
പിന്നെ ബന്ധത്തിൻ ഒരുതുള്ളി ഓർമ്മജലം ,
ആത്മാവുതന്മുന്നിൽ കാത്തു നിന്നൂ ,,,ഞാൻ
ആരെന്നുവിണ്ടും മറിയു വാനായ് !
ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന മനുഷ്യരെ
ചുറ്റാതെ തന്നെ ഞാനൊന്നു നോക്കീ ....
ആത്മാവുതന്നെ വിളിച്ചാൽ പോലും
അറി യാത്തഭാവത്തിൽ നില്ക്കും മനുഷ്യർ,
ജീവന്റെ നാളിൽ കാണാത്ത സ്നേഹം
മരണത്തിൻ നേരെ വെറുതേ തമാശ ?
ഞാനൊന്നു നോക്കി കൂട്ടത്തിലാരോ
ആത്മാവി ലുണ്ടോ എൻ ബന്ധമായീ ...
സ്വന്തമായെന്റെ ച്ഛായയിലുണ്ടോ ?
ബന്ധു വായീ എന്റെ ശാഖ യിലുണ്ടോ ?
ആത്മാവുകൾക്കെല്ലാം ഒരേ മുഖങ്ങൾ
ചിന്തയിലെല്ലാം ഒരേ വിഷാദം ....
ഒന്നുപോലെല്ലാരും വെറുതെ ചിരിച്ചൂ !
തിരിഞ്ഞൊന്നു നോക്കീ ,
ചുറ്റിനും നോക്കി ,
കണ്ണീർ തുടച്ചൂ ഞാനും നടന്നൂ ....
അമ്മയെവിടെ?അച്ഛനെവിടെ ?
അരുമയാം സോദരാ നീയും എവിടെ?
നിശബ്ദമായ് തേങ്ങീ ജീവന്റെ ശബ്ദം ...
എന്നുള്ളിലാണോ ?ഞാനെന്നെനോക്കീ .....
ഉ ള്ളിലായ് കണ്ടു ആത്മാവുതന്നിൽ .
എല്ലാരുമൊപ്പം എന്നുള്ളിലുണ്ട് !
ശ്രീദേവിനായർ ,
Monday, August 10, 2015
തീർത്ഥം
---------------
മനസ്സിന്റെ , മാന്ത്രികക്കുതിര
തൻ ബാണങ്ങൾ.......
ആരോ അയച്ചൊരു വേദനകൾ ...
ഉന്നം പിഴച്ചൊരു നോവിന്റെ ചിന്തകൾ
ബാണത്തിൽ ഇന്നൊരു ചാഞ്ചല്യമായ്.....
സ്മൃതികൾ ഉണര്‍ത്തുന്നു പുലർ ക്കാലമൊന്നിലെൻ
സ്മരണകൾക്കുള്ളിലൊരു വേദാന്തമായ്
വീണ്ടും ജനിക്കുവാനാവാതെ ജന്മങ്ങൾ
ജനിമൃതി തന്നെയും ഉറ്റുനോക്കി ......
മിഴികൂമ്പി നിന്നുഒരായിരം ചോദ്യങ്ങൾ
ഉത്തരമില്ലാതെ ഒടുങ്ങിത്തീരാൻ ....
പുനര്‍ ജ്ജനിച്ചീടുമോ ഈ ജന്മ പുണ്യങ്ങൾ
ഒരു തീർത്ഥമായ് വീണ്ടും ഒഴുകിത്തീരാൻ ?
(ശ്രീദേവിനായർ )
Thursday, July 30, 2015
ശ്രീരാഗം ( ഗാനം )
------------
പ്രണയ രാഗ സുമങ്ങളിൽ ,
ഒരു സുഭഗ സുന്ദരി സുഷമ നീ ....
സുര നയനം സുകൃതമാക്കും .
സുരഭിലം ഒരു മലരു പോൽ .....!
നി ന്നിൽ നിന്ന് ജനിച്ചിടുന്നു
സ്നേഹമെന്ന വികാരവും
നി ന്നിലൂടെ വളര്‍ന്നിടുന്നു
പ്രണയ സുന്ദരമോഹനം .....!
ഹൃദയ രാഗം പാടി നിൽക്കും
മൃ ദുല ഭാവന സുന്ദരീ ....നി ന്നിലൂടെ
വളരുന്നു പ്രണയവും വിരഹവും !
പ്രണയ ഭാരം, മലർ നിന്നിൽ
പ്രേമ സർവ്വ സമർപ്പണം....
സുന്ദരീ നറു മലരുനീ നിഷ്ക്കളങ്ക മോഹിനി
നി ന്നിലൂടെ കടന്നുപോകും
വസന്തവും ശിശിര കാല സമസ്തവും !
ശ്രീദേവിനായർ
Thursday, July 23, 2015
Tuesday, July 21, 2015
കവിത
-------------------അറിയാതെ അറിയാതെ ,
അരികിലെത്തീ ....
അമലേ നിന്നെ ഞാൻ പദങ്ങളാക്കീ ..
അഴകോലും അളകങ്ങൾ തഴുകിമെല്ലേ ,
നിന്റെ മിഴിയോലും പ്രണയത്തെ നോക്കി നിന്നൂ ....
ആവാഹനം കൊണ്ടു കീഴടക്കീ ,
നിന്നെ ആസ്വദിച്ചാനന്ദ മാനയിച്ചു ,,
അഴകേ നിന്നെ ഞാൻ വരികളാക്കീ
പിന്നെ സ്നേഹത്തിൻ രൂപത്തിൽ
കവിതയാക്കീ ..
പ്രണയാഗ്നിയായ് നിന്നിൽ പടർന്നുയർന്നു ,
നിന്നിലനുരാഗ ലയനമായ് മാറിനിന്നു...
ഒരു കാലമോമലേ പിരിയുകില്ലാ
നിന്റെ ലയനങ്ങളിൽ ഞാൻ അലിഞ്ഞുചേരാം ....
രതി സുഖസാരേ പാടി നില്ക്കാം ,
മന്മഥ കേളീ ശലഭമാകാം ....
നിമ്നോന്നതങ്ങളിൽ അഗ്നിയാകാം....
പുതിയൊരു ജന്മത്തിൻ സാക്ഷിയാകാം .....!
ശ്രീദേവിനായർ
Subscribe to:
Posts (Atom)