കാൽക്കുലേറ്റർ
-----------------------
കൂട്ടിയിട്ടും കിഴിച്ചിട്ടും
ഗുണിച്ചിട്ടും ഹരിച്ചിട്ടും
കാണാൻ കഴിയാത്ത അക്കങ്ങളെത്തേടി
ഞാൻ കാൽക്കുലേറ്ററിന്റെ നാലുവശവും നോക്കി..
ഇനി മറ്റുവല്ല വശങ്ങളും ഇതിനുണ്ടോ?
നാലല്ല നാല്പത് വശങ്ങൾ തേടിയാലും
കിട്ടില്ലെന്ന ധാരണയിൽ സുഹൃത്തിന്റെ പരുഷനോട്ടം!
എന്തുപറ്റി ശ്രീ?
ഏയ് ഒന്നുമില്ല ...
ലെഡ്ജർ മാറ്റിവച്ചു ഞാൻ കാൽക്കുലേറ്റർ
വിശദമായി പരിശോധിക്കൽ ആരംഭിച്ചു !
എന്നാൽ ഞാൻ ഒന്ന് ഞെട്ടി !
ശരിയാണ് !
എന്റെ ബന്ധങ്ങളുടെ ബാറ്ററി ചാർജ്ജില്ലാതായിരിക്കുന്നു!.
മാറ്റിയിടാൻ ഞാൻ" മറന്നും, പോയിരിക്കുന്നു !"
ശ്രീദേവിനായർ
2 comments:
മറവി തന്നെ.
റീച്ചാര്‍ജ്!!
Post a Comment