പൂക്കളുടെ സംശയം
-----------------------------------എന്തെന്തു ചെയ്തൂ ? നീ ചെയ്തോ പുണ്യം..?
കണി ക്കൊന്നയാകാൻ മനസ്സൊന്നുവേറെ ....
വർഷങ്ങൾ തോറും വിരുന്നെത്തിവീണ്ടും
ഹർഷാരവങ്ങൾനീ നേടി പൂവേ...!
കണ്ണുനിറഞ്ഞൂ ..... ചിരിച്ചൂ കണിക്കൊന്ന
പൂവുംമെല്ലെ പ്പറയാനൊരുങ്ങീ ....
ഇത്തരം ചോദ്യനുത്തരങ്ങൾ
നിന്നാണെ,പൂവേയെനിക്കറിയുകില്ലാ .
ഉത്തരമില്ലാത്ത ചോദ്യനുത്തരം
തേടി ത്തളർന്ന സുമങ്ങളെ ല്ലാം
പനിനീർ സുമത്തിനെ റാണിയാക്കി
ചോദ്യത്തിന്നാഴങ്ങൾ വീണ്ടെടുത്തു....
"നിന്നാണെ പൂവേ ചുമന്നപൂവേ
നിന്നെ ഞാനൊന്ന് തലോടിട്ടേ ?
പുഞ്ചിരിതൂകി കണിക്കൊന്ന ചൊല്ലീ
ഞാനോര് പാവം കാട്ടുപൂവ് .....! "
നാട് നീളെ നിവര്ന്നു നടക്കും വമ്പത്തിപ്പൂ നീ
സമ്പന്നൻ മാർ ക്കെന്തും നല്കും നീ ഒരഹങ്കാരീ !
നിറങ്ങൾ പലത് ഇഷ്ടം പലത് ...
പ്രണയത്തിൻ പൂ നീ ...!
വാസനയേറിയ നിന്മേനിക്കായ്
യൌവ്വനവുംപിറകേ ..
തുമ്പ പ്പൂവിൻ നിര്മ്മല ഹൃദയം
എന്നെ ഓര്ക്കുന്നു !
കണ്ണന്റെ പൂഞ്ചേ ലയിലായി
ഞാനും ലയിക്കുന്നു ...!.
കിങ്ങിണിമൊട്ടുകൾ ചിലങ്കകെട്ടി
നൃത്തം വയ്ക്കുന്നു
എൻ ചില്ല്ലയിലിരുന്നവനെന്നെനോക്കി-
ക്കുഴലൂതി രസിക്കുന്നൂ .....!
പ്രണയിനിയല്ല കാമിനിയല്ല
വെറുമൊരു പാവം ഞാൻ,
കണ്ടാൽ വീണ്ടും നോക്കിപ്പോകും
നിര്മ്മല രൂപം ഞാൻ !
കണ്ണന്റെ കളിത്തോഴി
വെറുമൊരുകൊന്നപ്പൂ
കണികാണാനായി വീണ്ടുമെത്തും
മേടപ്പുലരിയിൽ ഞാൻ !
...
ശ്രീദേവിനായർ
.
2 comments:
വെറുമൊരു കൊന്നപ്പൂവെങ്കിലും പൂവേ നിനക്കെന്തുഭംഗി
Ajith,
Thanks ( but iam late..sorry kettoo)
Post a Comment