ഭൂമിയമ്മ
പുല്മേഞ്ഞ നിൻ മാറിൽ ഒട്ടിക്കിടന്നു ഞാൻ
അല്പവുമാശങ്ക യില്ലാതുറങ്ങി ഞാൻ ...
ആര് നീ ആരെന്നറിയാതുണർന്നു ഞാൻ ...
എന്നെത്തലോടിയ കൈകളെ ത്തേടിഞ്ഞാൻ ..!
പൂമരച്ചോട്ടിലെൻ പായ വിരിച്ചു നീ
പുൽത്തകിടി കൊണ്ടു മെത്തയുണ്ടാക്കി നീ ..
എൻ മയക്കത്തിലും കൂട്ടിരിന്നീടുവാൻ
താരാട്ട് പാടുവാൻ അരുവിയോടോ തി നീ ....!
ആരായിരുന്നു നീ എന്നമ്മ തന്നെയോ ?
കണ്ണീരുപ്പുമായ് കൂടെ നടന്നവൾ ?
നീയെനിയ്ക്കമ്മ ഭൂമിയാം മാതാവ്
ആരോ രുമില്ലാത്തനാഥർക്കാശ്രയം !
ഈ മണ്ണിൽ നിന്നല്ലോ എൻ സപ്ത നാഡി കൾ
ഈ ജലം തന്നെയെൻ രക്തത്തിന്നാധാരം ..
ജനനവും മരണവും ഇവിടെ നടക്കുന്നു
ഭൂമിയാം മാതാവേ നിൻ മാറിൽ ലയിക്കുന്നു !
ഇല്ല ഞാൻ പോവില്ല കൈവിടാനാവില്ല
ജന്മജന്മാന്തരമീയമ്മയെ ക്കൈവിടാൻ
മറക്കുവാനാകാത്ത ഹൃദയബന്ധം ഈ ....
ഭൂമിയാം മാതാവിൻ ആത്മബന്ധം !
ശ്രീദേവിനായർ
പുല്മേഞ്ഞ നിൻ മാറിൽ ഒട്ടിക്കിടന്നു ഞാൻ
അല്പവുമാശങ്ക യില്ലാതുറങ്ങി ഞാൻ ...
ആര് നീ ആരെന്നറിയാതുണർന്നു ഞാൻ ...
എന്നെത്തലോടിയ കൈകളെ ത്തേടിഞ്ഞാൻ ..!
പൂമരച്ചോട്ടിലെൻ പായ വിരിച്ചു നീ
പുൽത്തകിടി കൊണ്ടു മെത്തയുണ്ടാക്കി നീ ..
എൻ മയക്കത്തിലും കൂട്ടിരിന്നീടുവാൻ
താരാട്ട് പാടുവാൻ അരുവിയോടോ തി നീ ....!
ആരായിരുന്നു നീ എന്നമ്മ തന്നെയോ ?
കണ്ണീരുപ്പുമായ് കൂടെ നടന്നവൾ ?
നീയെനിയ്ക്കമ്മ ഭൂമിയാം മാതാവ്
ആരോ രുമില്ലാത്തനാഥർക്കാശ്രയം !
ഈ മണ്ണിൽ നിന്നല്ലോ എൻ സപ്ത നാഡി കൾ
ഈ ജലം തന്നെയെൻ രക്തത്തിന്നാധാരം ..
ജനനവും മരണവും ഇവിടെ നടക്കുന്നു
ഭൂമിയാം മാതാവേ നിൻ മാറിൽ ലയിക്കുന്നു !
ഇല്ല ഞാൻ പോവില്ല കൈവിടാനാവില്ല
ജന്മജന്മാന്തരമീയമ്മയെ ക്കൈവിടാൻ
മറക്കുവാനാകാത്ത ഹൃദയബന്ധം ഈ ....
ഭൂമിയാം മാതാവിൻ ആത്മബന്ധം !
ശ്രീദേവിനായർ
1 comment:
:)
Post a Comment