കറുപ്പ് നിറം
----------------------
പലവട്ടമായീ ക്കാണാൻ ശ്ര മിച്ച്ചൊരു
മഴവില്ലിനെഞാൻ മാറോടണ ച്ചു .
പഴയൊരു സ്വപ്നത്തെ വീണ്ടും സ്മരിക്കാൻ ,
പഞ്ചവർണ്ണക്കിളി പെണ്ണിനെത്തേടി .
പലവട്ടം ആഞ്ഞു പിടിക്കാൻ ശ്രമിച്ചപ്പോൽ
പാഴ് ചിറകെല്ലാം കൊഴിഞ്ഞവൾ വീണു
വീണ്ടും മനസ്സെന്ന വ്യാജ മയൂരം ,
ചിറകു വിടർത്തിച്ചലിക്കാനൊരുങ്ങീ .
മഴമേഘമൊന്നു തുടുത്തു തുളുമ്പി ,
ഉള്ളാലെ കണ്ടവൾ കോരിത്തരിച്ചു ,
ഏഴു നിറങ്ങളിൽ മുന്നിൽ നീ നിന്നാൽ
നിന്നാണെ നിൻനിറം മുന്തിയതാകാം .
.
കരിമുകിൽ ഇല്ലാത്ത മഴമേഘമില്ല
കാർവർണ്ണമെന്നാൽ മനോഹര ദൃശ്യം
മനസ്സിന്റെ നിറവിൽ പുകയുന്ന നിനവിൽ
സുന്ദരനിറത്തെ തിരക്കാനിറങ്ങീ
ഏഴു നിറങ്ങളും മത്സരപ്പന്തലിൽ
ആഞ്ഞാഞ്ഞുറഞ്ഞങ്ങു വീണ്ടും ച്ചവിട്ടി ,
ആരാണു കേമൻ തർക്കങ്ങൾ മൂത്തപ്പോൾ
ഞാനൊന്നു നോക്കി മനസ്സൊന്നു വിങ്ങീ
"കാണാൻ കറുമ്പി ക്ക് എന്താണു ചന്തം ?
കണ്ടവർ കണ്ടവർ പലവട്ടം ചൊല്ലീ "
മുന്നിൽ നിരന്നൊരു കണ്ണാടിനോക്കി
മനസ്സിന്റെ ആഴങ്ങൾ തേടാൻ ശ്രമിച്ചു.
ഏഴു നിറങ്ങളും നാണിച്ചു നിന്നു
കാർവർണ്ണം വീണ്ടും പൊട്ടിച്ചിരിച്ചു
കണ്ണിനു മികവാർന്ന കാർവർണ്ണനെ
മനസ്സില്‍ സ്മരിച്ചെന്റെ ഉള്ളു നിറഞ്ഞു
ശ്രീദേവിനായർ
2 comments:
കവിത വായിച്ചു
ആശംസകള്‍
Ajith,
വിണ്ടും വീണ്ടും നന്ദി .....
Post a Comment